കേരളം

kerala

ETV Bharat / state

'ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ഥി തന്നെയാണ്, നിയമസഭയുടെ’: തൃക്കാക്കരയില്‍ മുഖ്യമന്ത്രിയുടെ മറുപടി - ഭരണ നേട്ടങ്ങൾ എണ്ണി പറഞ്ഞ് മുഖ്യമന്ത്രി

തൃക്കാക്കര ഉപതെരെഞ്ഞെടുപ്പ് ഇടതുമുന്നണി കൺവെർഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 99 നിറഞ്ഞ ഭൂരിപക്ഷത്തെ 100ലേക്ക് എത്തിക്കാനുള്ള അവസരമാണ് തൃക്കാക്കര ഉപതെരെഞ്ഞെടുപ്പ് എന്ന് മുഖ്യമന്ത്രി പറഞ്ഞു.

Thrikkakara by-election  Thrikkakara by-election Pinarayi Vijayan inaugurated  തൃക്കാക്കര ഉപതെരെഞ്ഞെടുപ്പ് ഇടതുമുന്നണി കൺവെർഷൻ  ഭരണ നേട്ടങ്ങൾ എണ്ണി പറഞ്ഞ് മുഖ്യമന്ത്രി  ജോ ജോസഫ്
കെ.റെയിൽ വരും, ഭൂരിപക്ഷം 100ല്‍ എത്തും, ഭരണ നേട്ടം എണ്ണിപ്പറഞ്ഞ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി

By

Published : May 12, 2022, 9:03 PM IST

എറണാകുളം:ബിജെപിയേയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ഭരണ നേട്ടങ്ങൾ എണ്ണി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. തൃക്കാക്കര ഉപതെരെഞ്ഞെടുപ്പ് ഇടതുമുന്നണി കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 99 നിറഞ്ഞ ഭൂരിപക്ഷത്തെ 100ലേക്ക് എത്തിക്കാനുള്ള അവസരമാണ് തൃക്കാക്കര ഉപതെരെഞ്ഞെടുപ്പ് എന്ന് മുഖ്യമന്ത്രി പറഞ്ഞു.

തൃക്കാക്കരകാർക്ക് കഴിഞ്ഞ തവണ പറ്റിയ തെറ്റ് തിരുത്താനുള്ള അവസരം കൂടിയാണിത്. ഡോ.ജോ ജോസഫ് സഭയുടെ പ്രധിനിധിയാണെന്നും എന്നാൽ അത് നിയമസഭയാണെന്നും പ്രതിപക്ഷ വിമർശനത്തെ പരാമർശിച്ച് മുഖമന്ത്രി ചൂണ്ടികാണിച്ചു. കെ.റെയിൽ വരുമെന്നതിൽ യാതൊരു സംശയവുമില്ലന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ ദേശീയ പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്ത പാർട്ടിയായിരുന്നു കോൺഗ്രസ്. എന്നാൽ രാജ്യത്ത് നടക്കുന്ന തെറ്റായ പ്രവർത്തനങ്ങൾക്കെതിരെ ഒന്നും പറയാൻ കോൺഗ്രസിന് കഴിയുന്നില്ല.

വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് കോൺഗ്രസ് സ്വീകരിക്കുന്നു. കഴിഞ്ഞ കുറേ കാലമായി ഇതാണ് അവസ്ഥ. വർഗീയതയുമായി സമരസപ്പെടുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. രാജ്യത്തിന്റെ തകർച്ചയ്ക്ക് ഇടയാക്കുന്ന നിലപാടാണ് ബി.ജെ.പിസ്വീകരിക്കുന്നത്. ബിജെപിയുടെ സാമ്പത്തിക നയത്തിൽ കോൺഗ്രസ് നിലപാട് എന്താണെന്നും ഇപ്പോൾ ബി.ജെ.പി നടപ്പാക്കുന്ന നയങ്ങൾ എതിർക്കാൻ കോൺഗ്രസിന് കഴിയുന്നില്ലന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബി.ജെ.പിയുടെ വർഗീയ, സാമ്പത്തിക നയങ്ങൾക്ക ബദലാകാൻ കഴിയാത്ത പർട്ടിയായി കോൺഗ്രസ് മാറിയിരിക്കുന്നു. സംസ്ഥാനത്തിന്റെ പരിമിതിയിൽ നിന്ന് ബദൽ സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ സംസ്ഥാന സർക്കാറിന് കഴിഞ്ഞു. സർക്കാറിന്റെ അഞ്ച് വർഷത്തെ പ്രവർത്തനങ്ങൾ ജനങ്ങൾ അംഗീകരിക്കുകയായിരുന്നു. കെ.വി.തോമസ് അനുകൂലമായ നിലപാട് സ്വീകരിച്ചത് ഇടതുമുന്നി വികസനപക്ഷത്ത് നിൽക്കുന്നതിനാലാണ്.

നാടിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട ഏതെങ്കിലും വിഷയത്തിൽ പ്രതിപക്ഷംഅനുകൂല സമീപനം സ്വീകരിച്ചിട്ടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇടതുമുന്നണിയുടെ തെരെഞ്ഞെടുപ്പ് പ്രചാരണ വേദിയിലെത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി.തോമസിനെ ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജൻ ഷാൾ അണിയിച്ച് സ്വീകരിച്ചു.

സ്ഥാനാർഥി ഡോ. ജോ ജോസഫ് , മന്ത്രിമാർ, ഘടക കക്ഷി നേതാക്കൾ പ്രചാരണ കൺവൻഷനെ അബിസംബോധന ചെയ്തു. ശക്തമായ മഴയത്തും പാർടി പ്രവർത്തകർ ഉൾപ്പടെ വൻ ജനാവലിയാണ് പാലാരിവട്ടത്ത് സംഘടിപ്പിച്ച കൺവൻഷനിൽ പങ്കെടുത്തത്.

Also Read: 'കോൺഗ്രസിൽ നിന്ന് പുറത്താക്കുന്നെങ്കില്‍ പുറത്താക്കട്ടെ'; ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് കെ.വി തോമസ്

ABOUT THE AUTHOR

...view details