എറണാകുളം :തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനുള്ള സാമഗ്രികളുടെ വിതരണം ആരംഭിച്ചു. ഇന്ന് (30 മെയ് 2022) രാവിലെ എട്ട് മണിമുതല്‍ എറണാകുളം മഹാരാജാസ് കോളജില്‍ തുടങ്ങിയ വിതരണം 11 മണിക്ക് അവസാനിക്കും. തിരക്ക് ഒഴിവാക്കുന്നതിനായി പോളിങ് ബൂത്തുകളുടെ ക്രമനമ്പര്‍ അനുസരിച്ചാണ് നടപടി പുരോഗമിക്കുന്നത്.
പോളിങ് സാമഗ്രികള്‍ സ്വീകരിച്ച ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനായി പ്രത്യേക വാഹന സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്. പോളിങ്ങിനായി 327 ബാലറ്റ് യൂണിറ്റുകളും 320 കണ്‍ട്രോള്‍ യൂണിറ്റുകളും 326 വിവിപാറ്റുകളും സജ്ജമാക്കിയിട്ടുണ്ട്. ആകെ 27 വിഭാഗങ്ങളിലുള്ള പോളിങ് സാമഗ്രികളാണ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നത്.
ഇന്നലെ കലാശക്കൊട്ടോടെ മണ്ഡലത്തിലെ പരസ്യപ്രചാരണം അവസാനിച്ചിരുന്നു. ഇന്ന് നിശബ്‌ദപ്രചാരണമാണ്. നാളെയാണ് (31 മെയ് 2022) വോട്ടെടുപ്പ്.