എറണാകുളം : കൊച്ചിയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി പെണ്‍കുട്ടി ഉള്‍പ്പടെ മൂന്ന് പേര്‍ പൊലീസ് പിടിയില്‍. ഇടുക്കി സ്വദേശികളായ അഭിരാം (20), അബിന്‍ (18), അനുലക്ഷ്‌മി (18) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. 122 ഗ്രാം എംഡിഎംഎ ആണ് ഇവരുടെ പക്കല്‍ നിന്ന് പിടികൂടിയത്.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കലൂരില്‍ ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. നോര്‍ത്ത് പൊലീസും കൊച്ചി സിറ്റി ഡാന്‍സാഫ് സംഘവും സംയുക്തമായാണ് പരിശോധന നടത്തിയത്. അതേസമയം മയക്കുമരുന്ന് കേസുകള്‍ വര്‍ധിച്ചതോടെ പുതുവത്സര പാര്‍ട്ടികള്‍ക്ക് കര്‍ശന നിയന്ത്രണം ഏർപ്പെടുത്താനാണ് പൊലീസിന്‍റെയും എക്സൈസിന്‍റെയും തീരുമാനം.