എറണാകുളം: വെണ്ണലയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. അമ്മ ഗിരിജ, മകള്‍ രജിത (35), മകളുടെ ഭർത്താവ് പ്രശാന്ത്(40) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
Kochi Vennala mass suicide: വീട്ടില്‍ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കുന്നതായാണ് ആത്മഹത്യ കുറിപ്പിലുള്ളത്. ഇതേ വീട്ടിലുണ്ടായിരുന്ന രജിതയുടെ മക്കള്‍ പുലര്‍ച്ചെ എഴുന്നേറ്റ സമയത്താണ് മൂന്ന് പേരെയും മരിച്ച നിലയിൽ കണ്ടത്. ഇവർ ബഹളം വെച്ചതിനെ തുടർന്നാണ് നാട്ടുകാർ വിവരമറിഞ്ഞത്.