എറണാകുളം: ജില്ലയിൽ തിങ്കളാഴ്‌ച മൂന്ന് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നെത്തിയതാണ്. മെയ് 27 നാണ് കുവൈറ്റ് - കൊച്ചി വിമാനത്തിൽ കുറുപ്പംപടി സ്വദേശിനിയായ 38 വയസുകാരി എത്തിയത്. കൊവിഡ് കെയർ സെൻ്ററിൽ നിരീക്ഷണത്തിലിരിക്കെ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് മെയ് 28 നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. എയർ ഇന്ത്യ എക്‌സ്‌പ്രസ് ഉദ്യോഗസ്ഥയായ എറണാകുളം തേവര സ്വദേശിനിയായ 49 വയസുകാരിയാണ് രോഗം സ്ഥിരീകരിച്ച രണ്ടാമത്തെയാൾ. മുംബൈയില്‍ നിന്നും കേരളത്തിലേക്ക് യാത്രക്കാരുമായി എത്തിയ ട്രാവലറിന്‍റെ ഡ്രൈവറാണ് മൂന്നാമത്തെയാള്‍. എറണാകുളം പാലാരിവട്ടം സ്വദേശിയായ ഇയാളുടെ ട്രാവലറില്‍ സഞ്ചരിച്ച 12 പേര്‍ക്കും രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്ന് പേരേയും കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
എറണാകുളത്ത് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - എറണാകുളം
രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്ന് വന്നയാളാണ്.

എറണാകുളത്ത് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
ജില്ലയില്‍ തിങ്കളാഴ്‌ച പുതിയതായി 757 പേരെ കൂടി വീട്ടില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 460 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്‌തു. നിലവില്‍ 9038 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 8129 പേർ വീടുകളിലും 619 പേർ കൊവിഡ് കെയർ സെന്‍ററുകളിലും 290 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ 32 പേരാണ് ചികിത്സയിലുള്ളത്.