എറണാകുളം:ഇടപ്പള്ളിയിൽ മൂന്നുനില കെട്ടിടത്തിന് തീപിടിച്ചു. ഫയർഫോഴ്സെത്തി തീയണച്ചു. കുന്നുംപുറം പ്രദേശത്ത് രാവിലെ ഏഴ് മണിയ്‌ക്കാണ് സംഭവം. കെട്ടിടത്തിൽ കുടങ്ങിയ 10 പേരെ സുരക്ഷിതമായി പുറത്തെത്തിച്ചു. പുക ഉയര്‍ന്നതോടെ നാട്ടുകാരുടെയും ഫയർഫോഴ്‌സിന്‍റെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയവരുടെ കൂട്ടിരിപ്പുകാരായിരുന്നു ഈ കെട്ടിടത്തിൽ താമസിച്ചിരുന്നത്. ഇവരിൽ ചിലർ തീപടരുന്നതിനിടെ താഴത്തെ നിലയിലേക്ക് ചാടി രക്ഷപ്പെട്ടു. ഇവർക്ക് പരിക്കേറ്റു. ഫയർഫോഴ്‌സിന്‍റെ മൂന്ന് യൂണിറ്റുകൾ രണ്ട് മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.