കേരളം

kerala

ETV Bharat / state

കൊച്ചിയിൽ നിന്ന് ലണ്ടനിലേക്ക് ആഴ്‌ചയിൽ മൂന്ന് വിമാന സർവീസ് ; 22 ന് ആരംഭിക്കും - More flights to Europe

ആഴ്‌ചയിൽ മൂന്നുതവണ ലണ്ടനിൽ നിന്ന് കൊച്ചിയിലേയ്ക്കും തിരിച്ചും സർവീസ്

Three flights a week from Kochi to London  Kochi to London  കൊച്ചിയിൽ നിന്ന് ലണ്ടനിലേക്ക് ആഴ്‌ചയിൽ മൂന്ന് വിമാന സർവീസ്  എറണാകുളം വാര്‍ത്ത  യൂറോപ്പിലേയ്ക്ക് കൂടുതൽ വിമാന സർവീസുകൾ  More flights to Europe  Aviation tourism sector
കൊച്ചിയിൽ നിന്ന് ലണ്ടനിലേക്ക് ആഴ്‌ചയിൽ മൂന്ന് വിമാന സർവീസ്; 22 ന് ആരംഭിക്കും

By

Published : Aug 16, 2021, 4:56 PM IST

എറണാകുളം : കൊച്ചിയിൽ നിന്ന് ലണ്ടനിലേക്ക് ആഴ്‌ചയിൽ മൂന്ന് വിമാന സർവീസ് ആരംഭിക്കുന്നു. പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും പ്രയോജനകരമായ രീതിയിൽ യൂറോപ്പിലേയ്ക്ക് കൂടുതൽ വിമാന സർവീസുകൾ ഏർപ്പെടുത്തിയതായി സിയാൽ അറിയിച്ചു.

'വിനോദസഞ്ചാര മേഖലയ്ക്ക് ഉത്തേജനമാകും'

ആഗസ്റ്റ് 22 മുതൽ ആഴ്‌ചയിൽ മൂന്നുതവണ എയർ ഇന്ത്യ ലണ്ടനിൽ നിന്ന് കൊച്ചിയിലേയ്ക്കും തിരിച്ചും സർവീസ് നടത്തും. ഞായർ, വെള്ളി, ബുധൻ ദിവസങ്ങളിലാണ് ലണ്ടൻ-കൊച്ചി-ലണ്ടൻ എന്നീ ക്രമത്തില്‍ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.

കൊവിഡിനെ തുടർന്ന് പ്രതിസന്ധി നേരിടുന്ന വ്യോമയാന - വിനോദസഞ്ചാര മേഖലയ്ക്ക് ഉത്തേജനം പകരാൻ ഈ സർവീസുകൾക്ക് കഴിയുമെനാണ് സിയാലിന്‍റെ പ്രതീക്ഷ.

'എയർലൈനുകളെ ആകർഷിക്കാൻ സിയാൽ'

കൊച്ചി വിമാനത്താവളത്തിന്‍റെ ചരിത്രത്തിലാദ്യമായാണ് ഇത്രയധികം യൂറോപ്യൻ സർവീസുകൾ സമയക്രമ പട്ടികയിൽ ഉൾപ്പെടുന്നത്. ഓഗസ്റ്റ് 22 ന് പ്രാബല്യത്തിൽ വരുന്ന സമയക്രമ പട്ടിക അനുസരിച്ച് ഞായറാഴ്‌ച രാവിലെ മൂന്ന് മണിക്ക് ലണ്ടനിൽ നിന്ന് കൊച്ചിയിലെത്തുന്ന എയർ ഇന്ത്യ ഡ്രീംലൈനർ വിമാനം ഉച്ചയ്ക്ക് 1:20 ന് മടങ്ങും.

ബുധൻ, വെള്ളി ദിനങ്ങളിൽ രാവിലെ 3:45 ന് എത്തുന്ന വിമാനം ഉച്ചയ്ക്ക് 1:20 നും മടങ്ങും. പത്ത് മണിക്കൂർ ആണ് പറക്കൽ സമയം. ഈ മേഖലയിലേയ്ക്ക് കൂടുതൽ എയർലൈനുകളെ ആകർഷിക്കാൻ സിയാൽ പാർക്കിങ്, ലാൻഡിങ് ഫീസുകൾ ഒഴിവാക്കിയിട്ടുണ്ട്.

ALSO READ:അഫ്‌ഗാൻ വ്യോമപാത അടച്ചു; വിമാനങ്ങൾ റദ്ദാക്കിയതായി എയർ ഇന്ത്യ

ABOUT THE AUTHOR

...view details