കേരളം

kerala

ETV Bharat / state

നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറി മൂന്ന് പേർ മരിച്ചു - കാറപകടത്തില്‍ മൂന്ന് പേർ മരിച്ചു

അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു

കാറപകടത്തില്‍ മൂന്ന് പേർ മരിച്ചു  three-died-in-accident
accident

By

Published : May 4, 2020, 9:28 PM IST

എറണാകുളം: ആലുവ മുട്ടം തൈക്കാവ് ജങ്ഷന് സമീപം കാറിടിച്ച് മൂന്ന് പേർ മരിച്ചു. കാറിന്‍റെ ഡ്രൈവർ അടക്കം നാല് പേർക്ക് പരിക്കേറ്റു. അമിതവേഗതയില്‍ വന്ന കാർ നിയന്ത്രണം വിട്ട് വഴിയരികിൽ നോമ്പ് തുറ വിഭവങ്ങൾ വിൽക്കുന്ന കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. കടയിൽ സാധനങ്ങൾ വാങ്ങാൻ വന്ന മുട്ടം തൈക്കാവ് സ്വദേശി പുതു വായിൽ വീട്ടിൽ കുഞ്ഞുമോൻ, തൃക്കാക്കര തോപ്പിൽ സ്വദേശി മറ്റത്തിൽ പറമ്പിൽ മജേശ് എംബി, മകൾ അർച്ചന എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കാറിന്‍റെ അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയുമാണ് മൂന്ന് പേരുടെ ജീവനെടുത്തത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.

ABOUT THE AUTHOR

...view details