എറണാകുളം: നെടുമ്പാശേരി വാപ്പാലശ്ശേരിയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. മുഖ്യപ്രതിയായ വാപ്പാലശ്ശേരി മനു മണി (24), ഇടപ്പള്ളി അജയ് കെ. സുനില്‍(19), തേവക്കൽ വിപിൻ ആഷ്‌ലി (20) എന്നിവരെ തൂത്തുക്കുടിയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ജിസ്‌മോൻ ആണ് കൊല്ലപ്പെട്ടത്.
നെടുമ്പാശേരി കൊലപാതകം; മൂന്ന് പേർ അറസ്റ്റിൽ - young men murder nedumbassery
തൂത്തുക്കുടിയിൽ നിന്നാണ് മുഖ്യപ്രതി ഉൾപ്പെടെയുള്ളവരെ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേർ അറസ്റ്റിലാകുമെന്ന് പൊലീസ് അറിയിച്ചു
കഴിഞ്ഞ ഞായറാഴ്‌ച വാപ്പാലശ്ശേരി കയ്യാലപ്പടിയിലായിരുന്നു സംഭവം. കഞ്ചാവ് കച്ചവടത്തിലെ തർക്കത്തെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
മുഖ്യപ്രതിയായ മനുവിനെ രക്ഷപ്പെടാനും ഒളിച്ചു താമസിക്കാനും സഹായിച്ചവരാണ് പിടിയിലായ മറ്റ് രണ്ട് പേർ. കൊലപാതകത്തിന് ശേഷം മനു മാളയിലെ ബന്ധുവീട്ടിലായിരുന്നു. പിറ്റേന്ന് അജയ്, വിപിൻ എന്നിവരുടെ സഹായത്തോടെ തൂത്തുക്കുടിയിലേയ്ക്ക് രക്ഷപ്പെട്ടു. പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് പിടികൂടിയത്. ഇവർ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേർ അറസ്റ്റിലാകുമെന്ന് പൊലീസ് അറിയിച്ചു.