എറണാകുളം: ജീവന് ഭീഷണിയുണ്ടെന്ന് ദുരൂഹ സാഹചര്യത്തില്‍ മരിച്ച കൊച്ചി സ്വദേശി ആഷിലിന്‍റെ അമ്മ ആഗിനസ്. തന്നെ രണ്ടു തവണ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം നടന്നുവെന്ന് ആഗിനസ് ഇ.ടി.വി ഭാരതിനോട് പറഞ്ഞു. മകന്‍റെ മരണത്തിൽ കേസുമായി മുന്നോട്ട് പോയാൽ ഇല്ലാതാക്കുമെന്ന് നിരവധി അജ്ഞാത ഫോൺ സന്ദേശം ലഭിച്ചുവെന്നും അയൽ വാസികളായ സ്‌ത്രീകൾ പോലും കേസിൽ നിന്ന് പിന്മാറാൻ സമ്മർദ്ദം ചെലുത്തുകയാണെന്നും അവർ പറഞ്ഞു.
ജീവന് ഭീഷണിയുണ്ടെന്ന് ആഷിലിന്‍റെ കുടുംബം - drug mafia
വിദ്യാലയത്തിലും വീട്ടിന്‍റെ പരിസരങ്ങളിലും നടക്കുന്ന മയക്കുമരുന്ന് ഇടപാടുകൾക്കെതിരെ ആഷിൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്‍റെ വൈരാഗ്യത്തിൽ മകനെ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആഷിലിന്‍റെ മാതാപിതാക്കൾ പറയുന്നത്.
മകന്‍റെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങുമെത്തിയില്ല. ഇതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നുവെന്നും എന്നാൽ പരാതിയുടെ പേരിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ തന്നെ അധിക്ഷേപിച്ചുവെന്നും മകൻ നഷ്ടമായ അമ്മയെന്ന പരിഗണന പോലും നൽകാതെ വളരെ മോശമായാണ് സംസാരിച്ചതെന്നും ആഗിനസ് പറഞ്ഞു. മരണപ്പെട്ട മകനെതിരെ ചിലർ അപവാദം പ്രചരിപ്പിക്കുന്നുണ്ടെന്നും നീതിക്ക് വേണ്ടി മുട്ടാത്ത വാതിലുകളില്ലെന്നും ഇനിയെന്താണ് ചെയ്യേണ്ടതെന്നും ആഗിനസ് ചോദിക്കുന്നു. സാമ്പത്തിക ഭദ്രതയോ രാഷ്ട്രീയ പിന്തുണയോ ഇല്ലാത്ത തനിക്കും മകനും നീതി ലഭിക്കുമോയെന്നാണ് അവർ ആശങ്കയെന്നും അവർ പറഞ്ഞു.
2018 ജൂലൈ ഏഴിനാണ് പതിനഞ്ചുകാരൻ ആഷില്‍ സജിയെ ചിറ്റൂര്‍ അമ്പലക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മകന്‍റെ മരണത്തില്‍ അസ്വഭാവികത ആരോപിച്ച് ആഷിലിന്‍റെ മതാപിതാക്കള്‍ ചേരാനെല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും പരിഗണിച്ചില്ലെന്നാണ് ആരോപണം. തുടര്‍ന്ന് അന്നത്തെ ഐ.ജി വിജയ് സാഖറക്ക് ആഷിലിന്‍റെ പിതാവ് സജി നല്‍കിയ പരാതിയെ തുടര്‍ന്ന് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചെങ്കിലും കാര്യമായ അന്വേഷണം നടന്നില്ല. തന്‍റെ വിദ്യാലയത്തിലും വീടിന്‍റെ പരിസരങ്ങളിലും നടക്കുന്ന മയക്കുമരുന്ന് ഇടപാടുകൾക്കെതിരെ ആഷിൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്‍റെ വൈരാഗ്യത്തിൽ മകനെ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആഷിലിന്‍റെ മാതാപിതാക്കൾ പറയുന്നു.