എറണാകുളം :കൊച്ചി മേയര്‍ അഡ്വ. എം. അനിൽകുമാറിന് തീവ്രവാദ സംഘടനകളുടെ പേരിൽ ഭീഷണി കത്ത്. തപാൽ മാർഗമെത്തിയ കത്തിൽ ബിന്‍ലാദന്‍ ഉള്‍പ്പെടെയുളള തീവ്രവാദികളുടെ ചിത്രങ്ങളുമുണ്ട്. കത്തിന്‍റെ ഉറവിടം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മേയര്‍ പൊലീസിൽ പരാതി നൽകി.
കൊച്ചി കടപ്പുറത്ത് നഗ്നനായി നടത്തിക്കുമെന്നും പത്രമാധ്യമങ്ങളില്‍ ഫോട്ടോ നൽകി അഹങ്കാരം കാട്ടിയാല്‍ രാത്രി ഇരുട്ടടി കിട്ടുമെന്നും കൈകാലുകള്‍ അടിച്ച് ഒടിക്കുമെന്നും കത്തില്‍ പറയുന്നു. സഭ്യേതര ഭാഷയില്‍ കൊച്ചി മേയറെ കത്തില്‍ അധിക്ഷേപിക്കുന്നു. തികഞ്ഞ അസഹിഷ്‌ണുതയാണ് കത്തിൽ പ്രകടമാകുന്നത്. ചീഫ് കമാൻഡർ ഓഫ് താലിബാന്‍, ഫക്രുദ്ദീന്‍ അല്‍ത്താനി എന്നയാളുടെ പേരില്‍ എഴുതിയിട്ടുളള കത്ത് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് കൈമാറി.