എറണാകുളം: തോട്ടപ്പള്ളിയിലെ ധാതുമണൽ നീക്കത്തിന് ഹൈക്കോടതി അനുമതി. മണൽ നീക്കം നിയമാനുസൃതമാണെന്ന സർക്കാർ വാദം അംഗികരിച്ചാണ് കോടതി മണൽ നീക്കത്തിന് അനുമതി നൽകിയത്. മണൽ നീക്കം കെ.എം.എം.എൽന് തുടരാമെന്ന് കോടതി അറിയിച്ചു.
തോട്ടപ്പള്ളിയിലെ ധാതുമണൽ നീക്കത്തിന് ഹൈക്കോടതി അനുമതി - kmml
മണൽ നീക്കം നിയമാനുസൃതമാണെന്ന സർക്കാർ വാദം അംഗികരിച്ചാണ് കോടതി മണൽ നീക്കത്തിന് അനുമതി നൽകിയത്.
തോട്ടപ്പള്ളിയിലെ ധാതുമണൽ നീക്കത്തിന് ഹൈക്കോടതി അനുമതി
കരിമണൽ ഖനനമല്ല പൊഴി വീതി കൂട്ടുന്ന പ്രവർത്തനമാണ് നടക്കുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് മണൽ നീക്കുന്നത്. മണൽ നീക്കത്തിനെതിരെയുള്ള സ്‌റ്റോപ്പ് മെമ്മേ പിൻവലിച്ചതായി പഞ്ചായത്ത് അറിയിച്ചുവെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. അതേ സമയം പൊഴിമുഖത്ത് നിന്ന് കൊണ്ടു പോകുന്ന മണൽ കെ.എം.എം.എൽ പരിസരത്ത് സൂക്ഷിക്കണം. കൊണ്ടു പോകുന്ന മണലിന് കണക്ക് സൂക്ഷിക്കണമെന്നും കോടതി നിർദേശിച്ചു.