കൊച്ചി:കോതമംഗലം മാർത്തോമൻ ചെറിയപള്ളിയിൽ ഹൈക്കോടതി വിധി ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് കലക്‌ടർക്ക് അപേക്ഷ നൽകുമെന്ന് തോമസ് പോൾ റമ്പാൻ. കോടതി ഉത്തരവ് ഉടൻ തന്നെ നടപ്പാക്കി തരുമെന്നാണ് പ്രതീക്ഷയെന്നും പിറവം പള്ളിക്ക് സമാനമായ രീതിയിൽ വിധി നടപ്പാക്കണമെന്നും തോമസ് പോൾ റമ്പാൻ കൊച്ചിയിൽ പറഞ്ഞു.
ഹൈക്കോടതി വിധി ഉടൻ നടപ്പാക്കാൻ കലക്‌ടർക്ക് അപേക്ഷ നൽകും: തോമസ് പോൾ റമ്പാൻ - kothamangalam church
കോതമംഗലം പള്ളിയിൽ ഇനിയും യാക്കോബായ വിഭാഗത്തിന്‍റെ പ്രതിഷേധങ്ങൾ ഉണ്ടായാൽ വീണ്ടും കോടതിയെ സമീപിക്കുമെന്നും തോമസ് പോൾ റമ്പാൻ

തോമസ് പോൾ റമ്പാൻ
കോതമംഗലം പള്ളിയിൽ ഇനിയും യാക്കോബായ വിഭാഗത്തിന്‍റെ പ്രതിഷേധങ്ങൾ ഉണ്ടായാൽ വീണ്ടും കോടതിയെ സമീപിക്കും. കലക്‌ടർ ഉത്തരവാദിത്വമേറ്റെടുത്ത് വിധി നടപ്പാക്കിതരും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. കോതമംഗലത്തെ മത മൈത്രി സംഘടന ഉൾപ്പെടെയുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ച് താൽക്കാലികമായിട്ടാണെന്നും ഇതൊന്നും കോടതി വിധി നടപ്പാക്കുന്നതിൽ തടസമാകില്ലെന്നും തോമസ് പോൾ റമ്പാൻ വ്യക്തമാക്കി.