കേരളത്തിൽ എൻപിആർ നടപ്പാക്കില്ലെന്ന് തോമസ് ഐസക്
ജനസംഖ്യാ രജിസ്റ്റര്‍ ദേശീയ പൗരത്വ പട്ടികയ്ക്ക് വേണ്ടിയാണ് തയ്യാറാക്കുന്നത്. ഈ കാര്യത്തിൽ അമിത് ഷായുടെ ഭീഷണി വിലപ്പോവില്ലെന്നും ധനമന്ത്രി തോമസ് ഐസക്
തോമസ് ഐസക്ക്
കൊച്ചി: കേരളത്തിൽ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ജനസംഖ്യാ രജിസ്റ്റര്‍ ദേശീയ പൗരത്വ പട്ടികയ്ക്ക് വേണ്ടിയാണ് തയ്യാറാക്കുന്നത്. ഇക്കാര്യത്തില്‍ അമിത് ഷായുടെ ഭീഷണി വിലപ്പോവില്ല. കേരളം അമിത് ഷായെ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ സൈമൺ ബ്രിട്ടോ അനുസ്‌മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.