തൊടുപുഴയില്‍ ഏഴ് വയസുകാരനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടിയുടെ അമ്മ അറസ്റ്റില്‍. കുറ്റകൃത്യം മറച്ച് വയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കുട്ടിയുടെ അമ്മക്കെതിരെ കേസ് എടുത്തിരിക്കുന്നത്. അമ്മയുടെ സുഹൃത്തിന്റെ മര്‍ദനത്തിന് ഇരയായാണ് കുട്ടി മരിച്ചത്. മുഖ്യപ്രതി അരുണ്‍ ആനന്ദ് റിമാന്റിലാണ്.
തൊടുപുഴയിലെ ഏഴ് വയസുകാരന്റെ മരണം; കുട്ടിയുടെ അമ്മ അറസ്റ്റില്‍
മാര്‍ച്ച് 28 ന് പുലര്‍ച്ചെയാണ് കുട്ടി ക്രൂരമായ മര്‍ദനത്തിന് ഇരയായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അവസ്ഥയിലാണ് കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.
ഫയല്‍ ചിത്രം
തലയില്‍ ഏറ്റ ഗുരുതരമായ മുറിവാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. തലയോട്ടി നീളത്തില്‍ പൊട്ടിയ സ്ഥിതിയിലാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. അതോടൊപ്പം വാരിയെല്ലിനും പൊട്ടലുണ്ടായിരുന്നു. ശരീരത്തില്‍ ബലമായി ഇടിച്ചതിന്റെ പാടുകളും ഉണ്ടായിരുന്നു. പ്രതി അരുണ്‍ ആനന്ദ് മരിച്ച കുട്ടിയെയും ഇളയസഹോദരനെയും ലൈംഗികമായി പീഡിപ്പിച്ചെന്നും കേസുണ്ട്. പോക്സോ നിയമപ്രകാരവും ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.