എറണാകുളം : കൊവിഡ് വാക്‌സിന്‍റെ മൂന്നാം ഡോസ് നൽകാനോ, ഒരാൾക്ക് വ്യത്യസ്‌ത വാക്‌സിനുകൾ നൽകാനോ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയില്‍. മൂന്നാം ഡോസ് സ്വീകരിക്കാൻ അനുമതി തേടി ഗിരികുമാർ എന്നയാള്‍ സമർപ്പിച്ച ഹർജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്.
മൂന്നാം ഡോസ് നൽകുന്നതുമായി ബന്ധപ്പെട്ട് പഠനങ്ങൾ നടന്നിട്ടില്ല. ഇതിന്‍റെ ഫലവും സുരക്ഷയും ഉറപ്പ് നൽകാൻ കഴിയില്ല. വിദഗ്‌ധ സമിതി മൂന്നാമതൊരു ഡോസ് നൽകുന്നതിന് അനുമതി നൽകിയിട്ടുമില്ല.
കൊവാക്‌സിന് രാജ്യാന്തര തലത്തിൽ അംഗീകാരം ലഭ്യമാക്കാൻ ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെട്ട് ശ്രമം തുടരുകയാണെന്നും കേന്ദ്രം വിശദീകരിച്ചു. സൗദി അറേബ്യയിൽ കൊവാക്‌സിന് അംഗീകാരമില്ലാത്തതിനാല്‍ തനിക്ക് മൂന്നാം ഡോസായി കൊവിഷീൽഡ് ഡോസ് നൽകണമെന്നാണ് ഹർജിക്കാരന്‍ ആവശ്യപ്പെട്ടത്.