കേരളം

kerala

ETV Bharat / state

കള്ളന്‍ പിടിയില്‍; കൊച്ചിയുടെ ഉറക്കം കെടുത്തിയ തൃക്കാക്കര വിഷ്‌ണുവിനെ പൊലീസ് പൂട്ടി

Theft Case Thief Arrested In Kochi: കൊച്ചിയില്‍ ഓപ്പറേഷന്‍ ചാലക്കുടിയില്‍ സെലിബ്രേഷന്‍, വിഷ്‌ണുവിന്‍റെ വരവു പോക്കുകള്‍ കൃത്യമായി സ്‌കെച്ച് ചെയ്‌തായിരുന്നു പൊലീസ് നീക്കം. ഒടുവില്‍ പിടിയിലാകുന്നതിന് മുമ്പ് പൊലീസിനെ ആക്രമിക്കാനുള്ള നീക്കം അതിസാഹസികമായി നേരിട്ടാണ് കള്ളന്‍ വിഷ്ണുവിനെ അന്വേഷണ സംഘം പൂട്ടിയത്.

By ETV Bharat Kerala Team

Published : Jan 18, 2024, 8:11 PM IST

POLICE STORY  Thief Arrested In Kochi  കള്ളന്‍ പിടിയില്‍  കള്ളന്‍റെ കഥ  കൊച്ചിയിലെ കള്ളന്‍
Theft Case Thief Arrested In Kochi

എറണാകുളം:മുപ്പത്തിയഞ്ചോളം മോഷണക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ട്ടാവ് പിടിയിൽ. തൃക്കാക്കര കുന്നത്ത്കൃഷ്ണപുരം വീട്ടിൽ വിഷ്‌ണു (36) വിനെയാണ് കുന്നത്ത് നാട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രത്യേക അന്വേഷണ സംഘം ചാലക്കുടിയിലെ ബാർ ഹോട്ടലിൽ നിന്നാണ് ഇയാളെ പിടികൂടിയത്(Theft Case Thief Arrested In Kochi).

പൊലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് കസ്റ്റഡിയിലെടുത്തത്. കിഴക്കമ്പലത്തെ മെഡിക്കൽ ഷോപ്പിൽ മരുന്ന് വാങ്ങാനെത്തിയ സ്ത്രീയുടെ രണ്ടരപ്പവന്‍റെ മല പൊട്ടിച്ചു കടന്നു കളഞ്ഞ കേസിന്‍റെ അന്വേഷണത്തിലാണ് ഇയാൾ പിടിയിലാകുന്നത്. തിരുവനന്തപുരത്ത് നിന്ന് മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്നാണ് ജില്ലയിൽ മാല പൊട്ടിക്കലുകൾ നടത്തിയത്. പൊട്ടിക്കുന്നതിനിടയിൽ ആക്രമിക്കുകയും ചെയ്യുന്നതാണ് പ്രതിയുടെ രീതി.

പ്രതിയെ ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് പന്ത്രണ്ട് മാല പൊട്ടിക്കൽ കേസും, ഒരു ബൈക്ക് മോഷണവുമാണ്. മോഷണമുതൽ വിറ്റു കിട്ടുന്ന പണം ആർഭാട ജീവിതത്തിനുപയോഗിക്കുകയാണ് ചെയ്യുന്നത്. പ്രതി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇയാൾ വലയിലാക്കുന്നത്.

വിഷ്ണുവിനെ ചോദ്യം ചെയ്തതിൽ കളമശേരി, ചേരാനല്ലൂർ, തൃക്കാക്കര എന്നിവിടങ്ങളിൽ രണ്ട് കേസ് വീതവും, പെരുമ്പാവൂർ, എടത്തല, കുന്നത്തുനാട്, കോയമ്പത്തൂർ പാലക്കാട് അതിർത്തി, വരാപ്പുഴ, പാലാരിവട്ടം എന്നിവിടങ്ങളിൽ ഓരോ മാല മോഷണക്കേസും തമ്പാനൂരിലെ ഒരു ബൈക്ക് മോഷണ കേസുമാണ് തെളിഞ്ഞത്.

പിടികൂടുന്നതിനിടയിൽ പോലീസുകാരനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലും പ്രതിയാണ്. കുന്നത്തുനാട് നിന്ന് പൊട്ടിച്ചെടുത്ത മാല എറണാകുളത്ത് പഴയ സ്വർണ്ണം വാങ്ങുന്ന കടയിൽ വിറ്റത് പൊലീസ് കണ്ടെത്തി. ഇൻസ്പെക്ടർ വി.പി.സുധീഷ്, എസ് ഐമാരായ ടി.എസ്.സനീഷ്, ഏ.ബി.സതീഷ്, കെ.വി.നിസാർ, തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ABOUT THE AUTHOR

...view details