കേരളം

kerala

ETV Bharat / state

ആറുമാസങ്ങൾക്ക് ശേഷം ബിഗ് സ്ക്രീനിൽ മലയാള ചിത്രം ; ആദ്യ റിലീസ് 'സ്റ്റാർ' - സ്റ്റാർ സിനിമ

ഏറെ പ്രതീക്ഷയുണ്ടെന്നും സിനിമ, പ്രേക്ഷകർ സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും 'സ്‌റ്റാർ' സിനിമയിലെ നായിക ഷീലു എബ്രഹാം ഇ.ടി.വി. ഭാരതിനോട്

theatre release malayalam movies resumed  ബിഗ് സ്ക്രീനിൽ തിളങ്ങി മലയാള സനിമകൾ  തീയറ്റർ റിലീസ്  ലയാള സിനിമകളുടെ തീയറ്റർ റിലീസ് പുനഃരാരംഭിച്ചു  ലയാള സിനിമകളുടെ തീയറ്റർ റിലീസ് പുനരാരംഭിച്ചു.  ജോജു ജോർജ്  theatre release of malayalam movies resumed  theatre release of malayalam movies  malayalam movies  സ്റ്റാർ  സ്റ്റാർ സിനിമ  star movie
theatre release of malayalam movies resumed

By

Published : Oct 29, 2021, 3:32 PM IST

Updated : Oct 30, 2021, 12:52 PM IST

എറണാകുളം :ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമകളുടെ തിയേറ്റര്‍ റിലീസ് പുനരാരംഭിച്ചു. ജോജു ജോർജ് നായകനായ 'സ്റ്റാറാ'യിരുന്നു ആദ്യ റിലീസ്. ഏറെ പ്രതീക്ഷയുണ്ടെന്നും സിനിമ, പ്രേക്ഷകർ സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും നായിക ഷീലു എബ്രഹാം ഇ.ടി.വി. ഭാരതിനോട് പറഞ്ഞു.

ആറുമാസങ്ങൾക്ക് ശേഷം ബിഗ് സ്ക്രീനിൽ മലയാള ചിത്രം ; ആദ്യ റിലീസ് 'സ്റ്റാർ'

സിനിമ എത്രമാത്രം പ്രേക്ഷകർക്ക് ഇഷ്ടമാകുമെന്നതിനെക്കുറിച്ച് താൻ അഭിപ്രായം പറയുന്നില്ല. പ്രേക്ഷകർ തന്നെ അത് വ്യക്തമാക്കട്ടെ. നന്നായി വരുമെന്ന ശുഭപ്രതീക്ഷയുണ്ട്. കൊവിഡ് സാഹചര്യത്തിലും എല്ലാ മേഖലയിലുമെന്ന പോലെ തിയേറ്ററിലും ജനങ്ങൾ എത്തും. സിനിമയെ സ്നേഹിക്കുന്നവർ ഈ സാഹചര്യത്തിൽ ചിത്രം തള്ളിക്കളയില്ലെന്നും അവർ പറഞ്ഞു.

ALSO READ:പ്രണവിന്‍റെ 'ഹൃദയം' കാത്ത് ആരാധകര്‍... റിലീസ് തീയതി പുറത്ത്

തിയേറ്ററുകള്‍ തുറക്കുന്നത് വൈകിയപ്പോൾ ആശങ്കയുണ്ടായിരുന്നു. എന്നാൽ എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് പ്രവർത്തനമാരംഭിച്ചത് ആശ്വാസകരമാണ്. സർക്കാർ നിർദേശങ്ങള്‍ പാലിച്ച് എല്ലാവരും സിനിമ കാണാൻ എത്തണമെന്നാണ് പ്രേക്ഷകരോട് പറയാനുള്ളത്. സ്റ്റാർ സിനിമ കുടുംബപ്രേക്ഷകർക്ക് ആസ്വദിക്കാൻ കഴിയുന്ന ചിത്രമാണ്. എല്ലാവരും കണ്ട് അഭിപ്രായം പറയട്ടെയെന്നും അവർ പറഞ്ഞു.

സ്റ്റാർ സിനിമയുടെ അണിയറപ്രവർത്തകരും താരങ്ങളും ആദ്യ പ്രദർശനം കാണാൻ എറണാകുളം ഷേണായീസ് തിയേറ്ററിലെത്തി. അന്യഭാഷാ ചിത്രങ്ങൾക്ക് പിന്നാലെ മലയാളസിനിമ കൂടി റിലീസ് ചെയ്‌തതോടെ സിനിമാശാലകൾ വീണ്ടും സജീവമാവുകയാണ്.

അതേസമയം 'മരക്കാർ അറബിക്കടലിന്‍റെ സിംഹം' എന്ന ബിഗ്ബജറ്റ് ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യുമോയെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഈ ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നത് സംബന്ധിച്ച് ആലോചിക്കുകയാണെന്ന് നിർമ്മാതാവ് ആന്‍റണി പെരുമ്പാവൂർ വ്യക്തമാക്കിയിരുന്നു.

എന്നാൽ മരക്കാര്‍ തിയേറ്ററില്‍ റിലീസ് ചെയ്യാൻ നിർമ്മാതാവിനോട് ആവശ്യപ്പെടാനായിരുന്നു ഫിലിം ചേംബർ തീരുമാനിച്ചത്. ഈ വിഷയം ചർച്ച ചെയ്യാൻ നിർമ്മാതാക്കളുടെ സംഘടന നാളെ വീണ്ടും യോഗം ചേരും.

Last Updated : Oct 30, 2021, 12:52 PM IST

ABOUT THE AUTHOR

...view details