കേരളം

kerala

ETV Bharat / state

തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് പിളർപ്പിലേക്ക്

അഞ്ചുവർഷം മുമ്പ് കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പിളർന്ന് നടൻ ദിലീപിന്‍റെ നേതൃത്വത്തിൽ ഫിയോക് രൂപം കൊള്ളുകയായിരുന്നു

theater owners organization FEUOK  FEUOK split  തിയ്യറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്  ഫിയോക് പിളർപ്പിലേക്ക്  തിയ്യറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്
തിയ്യറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് പിളർപ്പിലേക്ക്

By

Published : Mar 23, 2022, 6:17 PM IST

Updated : Mar 23, 2022, 7:18 PM IST

എറണാകുളം : തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് പിളർപ്പിലേക്ക്. ഫിയോക്കിൽ നിന്ന് കൂടുതൽ പേർ കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനിലെത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. തങ്ങളുടെ സംഘടനയെ പിളർത്തിയവർക്ക് കാലം കാത്തുവച്ച കാവ്യനീതിയാണിതെന്ന് ഫെഡറേഷൻ പ്രസിഡന്റ് ഡോ. രാമദാസ് ചേലൂർ പറഞ്ഞു.

അഞ്ചുവർഷം മുമ്പാണ് കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പിളർന്ന് നടൻ ദിലീപിന്‍റെ നേതൃത്വത്തിൽ ഫിയോക് രൂപം കൊണ്ടത്. അതേസമയം നടൻ ദിലീപിനെയും ആന്‍റണി പെരുമ്പാവൂരിനെയും സംഘടനയുടെ തലപ്പത്തുനിന്ന് മാറ്റണമെന്ന അഭിപ്രായമാണ് ഫിയോക്കിനുള്ളിലുയരുന്നത്.

ഇതിനായി സംഘടനയുടെ ഭരണഘടന ഭേദഗതി ചെയ്യാനാണ് ഭാരവാഹികളുടെ തീരുമാനം. മാർച്ച് 31 ചേരുന്ന ഫിയോക് ജനറൽ ബോഡി യോഗം ഇത് ചർച്ച ചെയ്യും. ആജീവനാന്ത ചെയർമാനും വൈസ് ചെയർമാനുമായ ദിലീപിനേയും ആന്‍റണി പെരുമ്പാവൂരിനേയും മാറ്റണമെങ്കിൽ ഭരണഘടനാ ഭേദഗതി ആവശ്യമാണ്.

ഓൺലൈൻ റിലീസിന്‍റെ പേരിൽ ദുൽഖർ സൽമാനെ വിലക്കിയ സാഹചര്യത്തിലാണ് ആൻറണിക്കെതിരെയും ദിലീപിനെതിരെയും ഫിയോക്കിൽ പടയൊരുക്കം ശക്തമായത്.

തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് പിളർപ്പിലേക്ക്

നൂറിലധികം തിയേറ്ററുകളെ പ്രതിനിധീകരിക്കുന്ന ഉടമകൾ ഇന്നുനടന്ന ഫെഡറേഷൻ യോഗത്തിൽ പങ്കെടുത്തു. ആൻ്റണി പെരുമ്പാവൂർ ഫിയോക്കിൽ നിന്ന് രാജിവച്ചതായാണ് അറിയുന്നത്. ആൻ്റണി പെരുമ്പാവൂരിനെ ഫെഡറേഷൻ ഇതുവരെ പുറത്താക്കിയിട്ടില്ല. ആൻ്റണി ഇപ്പോഴും സംഘടനയുടെ ഭാഗമാണെന്നും കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ വ്യക്തമാക്കി.

സംഘടനയിൽ തിരിച്ചെത്തുന്നവർക്ക് ഭാരവാഹിത്വം നൽകുന്നത് സംബന്ധിച്ച് ജനറൽ ബോഡിയാണ് തീരുമാനമെടുക്കുക. ദുൽഖർ സൽമാനുമായി സഹകരിക്കും. ദുൽഖറിനെ ബഹിഷ്കരിക്കാനുള്ള ഫിയോക്കിൻ്റെ നിലപാടിനോട് യോജിപ്പില്ല. തങ്ങളുടെ തിയേറ്ററില്‍ ഫാൻസ് ഷോകൾ സംഘടിപ്പിക്കും. ഇത്തരം ഷോകളിലൂടെ തിയേറ്ററുകള്‍ക്ക് ആദ്യ ദിവസം തന്നെ നല്ല കലക്ഷൻ ലഭിക്കുന്ന സാഹചര്യമുണ്ട്.

Also Read: 'സിൽവർ ലൈനിനായി വീട് വിട്ടുനൽകാൻ പൂർണ സമ്മതം' ; തിരുവഞ്ചൂരിന് സജി ചെറിയാന്‍റെ മറുപടി

നിർമാതാക്കളുടെയും വിതരണക്കാരുടെയും പിന്തുണ തേടിയതായും കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ വ്യക്തമാക്കി. തങ്ങളെ ബുദ്ധിമുട്ടിച്ചതിന് ദൈവം നൽകിയ ശിക്ഷയാണ് ഫിയോക്കിലെ പ്രതിസന്ധിയെന്ന് ഫെഡറേഷൻ ഉപദേശക സമിതി ചെയർമാൻ ലിബർട്ടി ബഷീർ പറഞ്ഞു.

Last Updated : Mar 23, 2022, 7:18 PM IST

ABOUT THE AUTHOR

...view details