എറണാകുളം: ബഷീർ അനുസ്മരണത്തോടനുബന്ധിച്ച് എംഐഇടി ഹൈസ്കൂളിലെ എച്ച്എസ് വിഭാഗം വിദ്യാർത്ഥികളെ ഉൾപ്പെടുത്തി 'പഴമതന്നെ പുതിയ രൂപത്തിൽ' എന്ന അടിക്കുറിപ്പിൽ തയ്യാറാക്കിയ ഹ്രസ്വചിത്രം "ദ വാൾസ്" പ്രദർശിപ്പിച്ചു. സ്ക്കൂൾ അധ്യാപികയായ കൃഷ്ണജ രതീഷിന്‍റെ സംവിധാനത്തിൽ ഹ്രസ്വചിത്രം പൂർത്തിയായത്.
വൈക്കം മുഹമ്മദ് ബഷീറിന്‍റെ മതിലുകളുടെ പശ്ചാത്തലത്തിലൊരു ഹ്രസ്വചിത്രം 'ദ വാൾസ്' - Moovattupuzha
1965ലെ വൈക്കം മുഹമ്മദ് ബഷീറിന്‍റെ ചെറുനോവലായ മതിലുകളുടെ കഥാപശ്ചാത്തലം കടമെടുത്തു കൊണ്ട് അദ്ദേഹത്തിന്‍റെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും സമകാലീന കാലത്തെ സ്വാതന്ത്ര്യ ധ്വംശനങ്ങളും ചേർത്ത് വായിക്കുന്നതിനുള്ള ശ്രമമാണ് ഈ ഹ്രസ്വ ചിത്രത്തിന്‍റെ പ്രമേയം
1965ലെ വൈക്കം മുഹമ്മദ് ബഷീറിന്‍റെ ചെറുനോവലായ മതിലുകളുടെ കഥാപശ്ചാത്തലം കടമെടുത്തു കൊണ്ട് അദ്ദേഹത്തിന്‍റെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും സമകാലീന കാലത്തെ സ്വാതന്ത്ര്യ ധ്വംശനങ്ങളും ചേർത്ത് വായിക്കുന്നതിനുള്ള ശ്രമമാണ് ഈ ഹ്രസ്വ ചിത്രത്തിന്‍റെ പ്രമേയം.
ഹ്രസ്വ ചിത്രത്തിന്‍റെ ക്യാമറ രതീഷ് വിജയനും ഡബ്ബിംഗ് എംടിഹരികൃഷ്ണൻ ,സ്ക്കൂൾ വിദ്യാർത്ഥികളായ മുഹമ്മദ് അൽ വാൻ, മുഹമ്മദ് ശുഐബ്, അഹമ്മദ് ഹലീം, ബീമ അബ്ബാസ് എന്നിവർ നിർവ്വഹിച്ചു. ഷോർട് ഫിലിം പ്രദർശന സ്വിച്ച് ഓൺ കർമ്മം ശ്രീ നസീർ അലിയാർ നിർവഹിച്ചു. സ്കൂളിൽ നടന്ന പ്രകാശന ചടങ്ങിൽ സ്ക്കൂൾ ഫേസ്ബുക്ക് പേജിലൂടെ ഹ്രസ്വചിത്രം പങ്കുവെച്ചു. പ്രകാശന ചടങ്ങിൽ വിക്ടേഴ്സ് ചാനലിലൂടെ സുപരിചിതനായ നൗഫൽ കെ എം സ്ക്കൂൾ പ്രിൻസിപ്പാൾ സബാഹ് ആലുവ എന്നിവർ പങ്കെടുത്തു.