സിപിഎം-ബിജെപി വോട്ട് കച്ചവടം സത്യമാണെന്ന് തെളിഞ്ഞെന്ന് ചെന്നിത്തല - വോട്ട് കച്ചവടം സത്യമാണെന്ന് തെളിഞ്ഞു; രമേശ് ചെന്നിത്തല
വോട്ട് കച്ചവടമെന്ന ആരോപണം തെളിയിക്കേണ്ടതില്ലെന്നും പാലായിൽ അത് തെളിയിച്ചുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
![സിപിഎം-ബിജെപി വോട്ട് കച്ചവടം സത്യമാണെന്ന് തെളിഞ്ഞെന്ന് ചെന്നിത്തല](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4624455-750-4624455-1570004347747.jpg)
വോട്ട് കച്ചവടം സത്യമാണെന്ന് തെളിഞ്ഞു; രമേശ് ചെന്നിത്തല
എറണാകുളം: വോട്ട് കച്ചവടം സത്യമാണെന്ന ആരോപണം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വട്ടിയൂർകാവിലും കോന്നിയിലും വോട്ട് വച്ച് മാറാനാണ് ശ്രമിക്കുന്നത്. ബിജെപിയുടേയും സിപിഎമ്മിന്‍റേയും ലക്ഷ്യം യുഡിഎഫിനെ പരാജയപ്പെടുത്തുകയാണ്. ഇത് മനസ്സിലാക്കി ജനങ്ങൾ മറുപടി നൽകും. വോട്ട് കച്ചവടമെന്ന ആരോപണം തെളിയിക്കേണ്ടതില്ലെന്നും പാലായിൽ അത് തെളിയിച്ചുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വോട്ട് കച്ചവടം സത്യമാണെന്ന് തെളിഞ്ഞു; രമേശ് ചെന്നിത്തല