എറണാകുളം:സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാർഥികൾക്കെതിരെ മന്ത്രി ഇ.പി ജയരാജൻ. എല്ലാവർക്കും ജോലി നൽകാനുള്ള നടപടികളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്. പിഎസ്‌സി ഉദ്യോഗാർഥികളെ സമരക്കാർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. സ്ഥിരപ്പെടുത്താൻ തീരുമാനിച്ച താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടാനാകില്ല. പത്തു വർഷവും അതിലധികമായി ജോലി ചെയ്യുന്നവരാണ്. അവർ കുടുംബവും കുട്ടികളുമുള്ളവരാണ്. സ്ഥിരപ്പെടുത്തുകയല്ലാതെ വേറെ വഴിയില്ല.
ഉദ്യോഗാർഥികളെ സമരക്കാർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ഇ.പി ജയരാജൻ - kerala news
സ്ഥിരപ്പെടുത്താൻ തീരുമാനിച്ച താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടാനാകില്ല.
![ഉദ്യോഗാർഥികളെ സമരക്കാർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ഇ.പി ജയരാജൻ The strikers are trying to mislead the PSC candidates E P Jayarajan ഇ. പി ജയരാജൻ പിഎസ്‌സി ഉദ്യോഗാർഥികളെ സമരക്കാർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു എറണാകുളം വാർത്ത eranakulam news kerala news കേരള വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10556437-thumbnail-3x2-pp.jpg)
പിഎസ്‌സി ഉദ്യോഗാർഥികളെ സമരക്കാർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ഇ. പി ജയരാജൻ
പിഎസ്‌സി ഉദ്യോഗാർഥികളെ സമരക്കാർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ഇ. പി ജയരാജൻ
ജനങ്ങളോട് പ്രതിബദ്ധതയുള്ള ആർക്കും ഇതിനെ എതിർക്കാനാവില്ല. പിഎസ്‌സി നിയമനം നടത്തുന്ന തസ്തികയിലല്ല അവരെ സ്ഥിരപ്പെടുത്തുന്നത്. എല്ലാവർക്കും തൊഴിൽ നൽകുകയാണ് സർക്കാരിന്‍റെ ലക്ഷ്യം. കേരളത്തിൽ തുടർ ഭരണമുണ്ടാകും തൊഴിൽ രഹിതരില്ലാത്ത കേരളത്തെ മാറ്റും. ശബരിമല വിഷയത്തിൽ സമയമാകുമ്പോൾ പ്രതികരിക്കാം എന്നും മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു.