എറണാകുളം: സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ മന്ത്രി കെ.ടി ജലീലിന്‍റെ പരാതിയിലെടുത്ത ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി സ്വപ്‌ന സുരേഷ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. കള്ളപ്പണ കേസില്‍ മുഖ്യമന്ത്രിയും ജലീലും അടക്കമുള്ളവര്‍ക്കെതിരെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ച് മൊഴി നല്‍കിയതിലുള്ള വിരോധം കാരണമാണ് തനിക്കെതിരെ കേസെടുത്തതെന്നാണ് ഹര്‍ജിയില്‍ സ്വപ്നയുടെ വാദം. മുഖ്യമന്ത്രിയും കുടുംബവും യു.എ.ഇ കോൺസുലേറ്റ് കേന്ദ്രീകരിച്ച് ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നും ചില പൊലീസ് ഉദ്യോഗസ്ഥരും ഇതില്‍ പങ്കാളികളായിട്ടുണ്ടെന്നുമാണ് സ്വപ്ന മൊഴി നല്‍കിയിരുന്നത്.
സ്വര്‍ണക്കടത്ത് കേസ്; സ്വപ്‌നയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും - സ്വപ്‌നക്കെതിരെയുള്ള ഗൂഢാലോചന കേസ്
മുഖ്യമന്ത്രിക്കും ജലീലിനുമെതിരെയുള്ള മൊഴിയാണ് സ്വപ്‌നക്കെതിരെയുള്ള കേസിന് കാരണമായതെന്ന് സ്വപ്ന
സ്വപ്നയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും
കേസില്‍ സര്‍ക്കാറിന്‍റെ നിലപാടും കോടതിയില്‍ ഇന്ന് വ്യക്തമാക്കും.
also read: സ്വര്‍ണക്കടത്ത് കേസില്‍ വേണ്ടത് നിഷ്‌പക്ഷ അന്വേഷണം: കുഞ്ഞാലിക്കുട്ടി