കേരളം

kerala

ETV Bharat / state

സ്വർണക്കടത്ത് കേസിൽ യു.എ.പി.എ ചുമത്തിയതിതിന് എന്ത് തെളിവാണുള്ളതെന്ന് എൻ.ഐ.എ കോടതി - എന്ത് തെളിവാണുള്ളതെന്ന്എ ൻ.ഐ.എ കോടതി

സ്വർണകള്ളക്കടത്ത് കേസിൽ യു.എ.പി.എ ആണോ പ്രതിവിധി. കള്ളക്കടത്ത് സ്വർണം വില്പന നടത്തിയ ജ്വല്ലറികളിൽ നിന്നും നികുതി നൽകി സ്വർണം വാങ്ങിയവരെയും പ്രതിയാക്കുമോയെന്നും കോടതി എൻ.ഐ.എയോട് ചോദിച്ചു

എറണാകുളം  NIA  court  Gold smuggling  UAPA  യു.എ.പി.എ  എൻ.ഐ.എ കോടതി  എന്ത് തെളിവാണുള്ളതെന്ന്എ ൻ.ഐ.എ കോടതി  കള്ളക്കടത്ത് കേസിൽ
സ്വർണക്കടത്ത് കേസിൽ യു.എ.പി.എ ചുമത്തിയതിതിന് എന്ത് തെളിവാണുള്ളതെന്ന് എൻ.ഐ.എ കോടതി

By

Published : Oct 7, 2020, 8:19 PM IST

എറണാകുളം: സ്വർണക്കടത്ത് കേസിൽ യു.എ.പി.എ ചുമത്തിയതിതിന് എന്ത് തെളിവാണുള്ളതെന്ന് ആവർത്തിച്ച് ചോദിച്ച് എൻ.ഐ.എ കോടതി. സ്വർണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കൊച്ചിയിലെ എൻ.ഐ.എ കോടതി. കള്ളക്കടത്ത് കേസിൽ യു.എ.പി.എ ആണോ പ്രതിവിധി. കള്ളക്കടത്ത് സ്വർണം വില്പന നടത്തിയ ജ്വല്ലറികളിൽ നിന്നും നികുതി നൽകി സ്വർണം വാങ്ങിയവരെയും പ്രതിയാക്കുമോയെന്നും കോടതി എൻ.ഐ.എയോട് ചോദിച്ചു.

അന്വേഷണം നടന്നുവരികയാണ്. സ്വർണക്കടത്ത് കേസിൽ യു.എ.ഇ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം വേണമെന്നും എൻ.ഐ.എ. കോടതിയെ അറിയിച്ചു. ഉപജീവനമാർഗമായിട്ടല്ല പ്രതികൾ സ്വർണക്കടത്ത് നടത്തിയത്. പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് എൻ.ഐ.എ ആവശ്യപ്പെട്ടു. ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കപ്പെടാൻ ഇടയുണ്ട്. സ്വർണക്കടത്തുകേസിൽ പ്രതിയാക്കപ്പെട്ട പലരും യുഎഇ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരാണ്. മാത്രമല്ല അറസ്റ്റ് ചെയ്യപ്പെടുമെന്ന് ബോധ്യമായപ്പോൾ ചില ആളുകൾ യുഎഇയിലേക്ക് രക്ഷപ്പെടുകയും ചെയ്തു. സ്വർണക്കടത്ത് നടക്കുന്നത് സംബന്ധിച്ച് സെൻട്രൽ ഇക്കണോമിക്സ് ഇന്‍റലിജൻസ് ബ്യൂറോ കഴിഞ്ഞ വർഷം എൻ.ഐ.എ.യെ അറിയിച്ചിരുന്നു.

സ്വർണക്കടത്തിലൂടെ ലഭിക്കുന്ന പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചേക്കാം എന്നും സെൻട്രൽ ഇക്കണോമിക്സ് ഇന്‍റലിജൻസ് ബ്യൂറോ ചൂണ്ടിക്കാട്ടിയിരുന്നു. അതിനാൽ ഈ സാമ്പത്തിക ഇടപാട് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണം. മുംബൈ സ്ഫോടനത്തിന് ദാവൂദ് സംഘം പണം കണ്ടെത്തിയത് സ്വർണക്കള്ളക്കടത്തു വഴിയാണെന്ന് എൻ.ഐ.എ കോടതിയിൽ പറഞ്ഞു. നാലാം പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴി തിങ്കളാഴ്ച കോടതിയിൽ സമർപ്പിക്കുമെന്നും എൻ.ഐ.എ കോടതിയെ അറിയിച്ചു. എൻ.ഐ.എക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ ഹാജരായി. പ്രതികളുടെ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച വാദം തുടരും. ഇന്നലെ ജാമ്യാപേക്ഷ സമർപ്പിച്ച സ്വപ്ന സുരേഷിന്‍റെയും അബൂബക്കറിന്‍റെയും ജാമ്യാപേക്ഷയും തിങ്കളാഴ്ച പരിഗണിക്കും.

ABOUT THE AUTHOR

...view details