എറണാകുളം :വയലിനിസ്റ്റ്ബാലഭാസ്‌കറിന്‍റെ മരണത്തില്‍ പൊലീസ് പ്രതി ചേര്‍ത്ത ജിഷ്ണുവും, വിഷ്ണുവും അപകട സ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് ക്രൈംബ്രാഞ്ചിന് താന്‍ മൊഴി നൽകിയെന്ന വാർത്ത പച്ചക്കള്ളമെന്ന് മിമിക്രി താരം സോബി ജോർജ്.
ബാലഭാസ്കറിന്‍റെ മരണം; ക്രൈം ബ്രാഞ്ച് പറയുന്നത് പച്ചക്കള്ളമെന്ന് സോബി ജോർജ്
ജിഷ്ണുവും, വിഷ്ണുവും അപകട സ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് താൻ മൊഴി നൽകിയെന്ന വാർത്ത പച്ചക്കള്ളമാണെന്ന് സോബി പറയുന്നു
ക്രൈം ബ്രാഞ്ച് പറയുന്നത് പച്ചക്കള്ളമാണ്. മൊഴി നൽകിയ സമയത്ത് ഇരുവരേയും തിരിച്ചറിഞ്ഞിരുന്നുവെന്ന് പറയുന്നത് അസംബന്ധമാണെന്നും സോബി ജോര്‍ജ് പറയുന്നു. ആരുടേയും ഫോട്ടോ അന്വേഷണ സംഘം തനിക്ക് കാണിച്ച് തന്നിട്ടില്ല. ക്രൈംബ്രാഞ്ച് പറഞ്ഞുവെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വരുന്ന കാര്യങ്ങൾ തന്‍റെ അറിവിൽ ഉള്ളതല്ല.
ഒരു പ്രാവശ്യം മാത്രമാണ് ക്രൈം ബ്രാഞ്ച് തന്നെ ചോദ്യം ചെയ്തിട്ടുള്ളത്. ഞാൻ കള്ളം പറഞ്ഞെങ്കിൽ ബ്രെയിൻ മാപ്പിങിന് തയ്യാറാണ്. ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ആസൂത്രിത കൊലപാതകമാണ് ബാലഭാസ്ക്കറിന്‍റേത്. കേസിനെ നിസാരവൽക്കരിക്കുകയാണ് ക്രൈം ബ്രാഞ്ച് ചെയ്തിരിക്കുന്നതെന്നും സോബി ജോർജ് കൂട്ടിച്ചേര്‍ത്തു.