കേരളം

kerala

ETV Bharat / state

മെയ് 2ന് ലോക്ക്ഡൗണ്‍ വേണം; ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും - എറണാകുളം

അഡ്വ. വിനോദ് മാത്യു, ഡോ.എസ്. ഗണപതി, കോട്ടയം സ്വദേശി ശ്രീകുമാര്‍ എന്നിവരാണ് ഹൈക്കോടതിയില്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചിരിക്കുന്നത്

ലോക്ക്‌ ഡൗൺ ഏർപ്പെടുത്തണം  ഹൈക്കോടതി  lock-down should be imposed on the counting day  high court  petitions will be considered by the high court today  എറണാകുളം  വോട്ടെണ്ണൽ ദിനം
വോട്ടെണ്ണൽ ദിനത്തിൽ ലോക്ക്‌ ഡൗൺ ഏർപ്പെടുത്തണം;ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

By

Published : Apr 27, 2021, 8:18 AM IST

എറണാകുളം:നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനത്തിൽ ലോക്ക് ഡൗണ്‍ ഉള്‍പ്പടെയുള്ള നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇതുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടത്തിയ സർവകക്ഷി യോഗ തീരുമാനങ്ങൾ സർക്കാർ ഹൈക്കോടതിയെ അറിയിക്കും.

കൊവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനത്ത് വോട്ടണ്ണൽ ദിനത്തിൽ ജനങ്ങൾ വൻതോതിൽ കൂട്ടം കൂടുകയും, വിജയാഹ്ളാദ പ്രകടനം നടത്തുകയും ചെയ്യുന്നത് സ്ഥിതി ഗുരുതരമാക്കും. ഈയൊരു സാഹചര്യത്തിൽ വോട്ടെണ്ണൽ ദിനത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ജനങ്ങൾ ഒത്തുകൂടുന്നത് തടയണമെന്നായിരുന്നു അഡ്വ. വിനോദ് മാത്യുവിന്‍റെ ഹർജിയിൽ ആവശ്യപ്പെടുന്നത്.

മെയ്‌ ഒന്ന് അർധ രാത്രി മുതൽ രണ്ടാം തീയതി അർധ രാത്രി വരെ ലോക്ക് ഡൗൺ വേണം എന്നായിരുന്നു ഹർജിക്കാരന്‍റെ ആവശ്യം. കേരള പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഡോ.എസ്. ഗണപതിയും, ആളുകൾ കൂട്ടം കൂടുന്നത് തടയണം, ആഹ്ളാദ പ്രകടനം വിലക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോട്ടയം സ്വദേശി ശ്രീകുമാറും സമർപ്പിച്ച മൂന്ന് ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഇലക്ഷൻ കമ്മിഷനെയും കേസിൽ കോടതി കക്ഷി ചേർത്തിരുന്നു.

ABOUT THE AUTHOR

...view details