കേരളം

kerala

ETV Bharat / state

പള്ളി പിടിച്ചെടുക്കൽ അനീതിയും മനുഷ്യത്വരഹിതവുമാണന്ന് യാക്കോബായ സഭ - Jacobite latest news

ജുഡീഷ്യറിക്കെതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിച്ച് സഭാ നേതൃത്വം.

ജുഡീഷ്യറിക്കെതിരെ യാക്കോബായ സഭ  Jacobite latest news  mulanthuruthi church issue
യാക്കോബായ സഭ

By

Published : Aug 20, 2020, 8:44 PM IST

എറണാകുളം: കൊവിഡ് കാലത്തെ പള്ളി പിടിച്ചെടുക്കൽ അനീതിയും മനുഷ്യത്വരഹിതവുമാണന്ന് യാക്കോബായ സഭ. നീതിപീഠങ്ങളിൽ നിന്ന് നീതി ലഭിക്കുന്നില്ലെന്ന് സഭ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. മുളന്തുരുത്തിയിലുണ്ടായ അനിഷ്‌ട സംഭവങ്ങളിൽ ജുഡീഷ്യറിക്ക് ഉത്തരവാദിത്വമുണ്ട്. ജസ്റ്റിസ് അരുൺ മിശ്രയുടെ ഉത്തരവല്ല ഇവിടെ നടപ്പാക്കുന്നത്. സുപ്രീം കോടതി ഉത്തരവിൻ്റെ സത്ത ഇവിടുത്തെ കോടതികൾക്ക് ബോധ്യപ്പെടുന്നില്ല. ഹൈക്കോടതിയിൽ നിന്ന് വന്ന പല ഉത്തരവും ദുരൂഹമാണന്നും അദ്ദേഹം ആരോപിച്ചു.

പള്ളി പിടിച്ചെടുക്കൽ അനീതിയും മനുഷ്യത്വരഹിതവുമാണന്ന് യാക്കോബായ സഭ

വലിയ പ്രതിസന്ധിയാണ് യാക്കോബായ സഭ നേരിടുന്നത്. അമ്പതോളം പള്ളികൾ ഇതുവരെ നഷ്‌ടപ്പെട്ടു. ഓർത്തഡോക്‌സ് സഭയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണ്. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കാനാണ് തീരുമാനം. ആരാധനപരമായി മാത്രമല്ല വിവാഹം ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഓർത്തഡോക്‌സ് സഭയുമായുണ്ടായിരുന്ന ബന്ധങ്ങൾ അവസാനിപ്പിച്ചതായും ജോസഫ് മാർ ഗ്രിഗോറിയോസ് അറിയിച്ചു.

പള്ളികൾ പിടിച്ചെടുക്കുന്നതിനെതിരെ നിയമനിർമാണം വേണം. ഇക്കാര്യത്തിൽ ഓർഡിനൻസ് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണാനാണ് തീരുമാനം. സർക്കാരും പ്രതിപക്ഷവും ഒരുമിച്ച് പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details