എറണാകുളം :പാലക്കാട്ടെയും തിരുവനന്തപുരത്തെയും കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തിരുവനന്തപുരത്ത് കെ.ടി ജലീലിന്‍റെ പരാതിയിന്മേലെടുത്ത ഗൂഢാലോചനക്കേസും പാലക്കാട്ട് സിപിഎം നേതാവിന്‍റെ പരാതിയെ തുടർന്നുള്ള കലാപശ്രമക്കേസും റദ്ദാക്കണമെന്നാണ് സ്വപ്‌നയുടെ ആവശ്യം. മുഖ്യമന്ത്രിക്കെതിരെ നടത്തിയ വെളിപ്പെടുത്തലിന്‍റെ ഭാഗമായുള്ള പ്രതികാര നടപടിയാണ് കേസിനു പിന്നിലെന്നാണ് ഹർജികളിലെ വാദം.
സ്വപ്‌ന സുരേഷ് നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും - HIGH COURT WILL HEAR THE PETITIONS OF SWAPNA SURESH
സ്വപ്‌ന സുരേഷിന്‍റെ രഹസ്യമൊഴിയുടെ പകർപ്പാവശ്യപ്പെട്ട് സരിത എസ് നായർ നൽകിയ ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും
സ്വപ്‌ന സുരേഷ് നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും
ജസ്റ്റിസ് സിയാദ് റഹ്മാന്‍റെ ബഞ്ചാണ് ഹർജികൾ പരിഗണിക്കുക. അതേസമയം സ്വപ്‌ന സുരേഷിന്‍റെ രഹസ്യമൊഴിയുടെ പകർപ്പാവശ്യപ്പെട്ട് സരിത എസ് നായർ നൽകിയ ഹർജിയും ഹൈക്കോടതിയുടെ മറ്റൊരു സിംഗിൾ ബഞ്ച് ഇന്ന് പരിഗണിക്കും.