കേരളം

kerala

ETV Bharat / state

എതിർകക്ഷിയിൽ നിന്ന് 5 ലക്ഷം രൂപ വാങ്ങിയെന്ന കേസ് : സൈബി ജോസിന്‍റെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും - ജഡ്‌ജിമാരുടെ പേരിൽ കോഴ

ഹൈക്കോടതി വിധി അനുകൂലമാക്കിത്തരാമെന്ന് പറഞ്ഞ് ജഡ്‌ജിമാർക്ക് കൊടുക്കണമെന്ന ഉദ്ദേശത്തോടുകൂടി കക്ഷികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ കോഴ വാങ്ങിയെന്ന കേസ് നിലനിൽക്കെയാണ് വിശ്വാസ വഞ്ചനയുടെ പേരിൽ സൈബിക്കെതിരെ ചേരാനല്ലൂർ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്യുന്നത്.

Saibi Jose  kerala high court  plea  സൈബി ജോസ്  ഹൈക്കോടതി  ജഡ്‌ജിമാരുടെ പേരിൽ കോഴ  കോടതി വാർത്ത
Adv Saibi Jose

By

Published : Mar 7, 2023, 7:36 AM IST

എറണാകുളം : കുടുംബ കോടതിയിലെ കേസിൽ നിന്ന് പിൻമാറാൻ എതിർകക്ഷിയിൽ നിന്ന് 5 ലക്ഷം രൂപ വാങ്ങിയെന്ന കേസിൽ അഡ്വ. സൈബി ജോസ് കിടങ്ങൂർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരെ കോതമംഗലം സ്വദേശിയുടെ പരാതിയിൽ ചേരാനല്ലൂർ പൊലീസ് രജിസ്‌റ്റർ ചെയ്‌ത വഞ്ചന കേസിനെതിരെയാണ് ഹർജി. പരാതിക്കാരന്‍റെ ഭാര്യയുടെ അഭിഭാഷകനായിരുന്നു സൈബി. കുടുംബ കോടതിയിൽ ഉൾപ്പടെ ഭാര്യ നൽകിയ കേസ് പിൻവലിപ്പിക്കാം എന്നുപറഞ്ഞാണ് സൈബി പണം വാങ്ങിയത്.

ജഡ്‌ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സൈബി ജോസ് കിടങ്ങൂർ നൽകിയ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. കോടതി നിർദേശ പ്രകാരം സൈബി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായിരുന്നു.

കേസിങ്ങനെ : ഹൈക്കോടതി വിധി അനുകൂലമാക്കിത്തരാമെന്ന് പറഞ്ഞ് ജഡ്‌ജിമാർക്ക് കൊടുക്കണമെന്ന ഉദ്ദേശത്തോടുകൂടി കക്ഷികളിൽ നിന്നും ലക്ഷക്കണക്കിന് രൂപ കോഴ വാങ്ങിയെന്ന കേസ് നിലനിൽക്കെ തന്നെയാണ് സൈബി ജോസ് കിടങ്ങൂരിനെതിരെ വഞ്ചനാകേസ് പൊലീസ് ഫയൽ ചെയ്യുന്നത്. 2013ൽ നടന്ന സംഭവത്തിന്‍റെ അടിസ്ഥാനത്തിൽ കോതമംഗലം സ്വദേശി കോട്ടപ്പടി മഞ്ഞുമ്മേക്കുടി വീട്ടിൽ ബേസിൽ ജെയിംസ് ചേരാനല്ലൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

കുടുംബപ്രശ്‌നങ്ങളെച്ചൊല്ലി പരാതിക്കാരനും ഭാര്യയും തമ്മിലുള്ള കേസിൽ അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങി വഞ്ചിച്ചെന്നാണ് പരാതി. പണം വാങ്ങിയ ശേഷം ആലുവ കോടതിയിലെ കേസ് പിൻവലിച്ചെങ്കിലും കുടുംബ കോടതിയിലെ കേസ് പിൻവലിച്ചില്ല. ഇതോടെയാണ് പരാതിക്കാരൻ പൊലീസിനെ സമീപിച്ചത്. ജസ്‌റ്റിസ് ബെച്ചു കുര്യൻ തോമസിന്‍റെ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

ജഡ്‌ജിമാരുടെ പേരിൽ കോഴ : ജഡ്‌ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂർ നൽകിയ ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കുകയാണ്. കോടതി നിർദേശ പ്രകാരം സൈബി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായിരുന്നു. കോഴ ആരോപണത്തിൽ ഗൂഢാലോചനയുണ്ടെങ്കിൽ അതും പുറത്തുവരേണ്ടതാണെന്ന് കോടതി ഓർമിപ്പിച്ചിട്ടുണ്ട്. എന്നാൽ പൊലീസിന്‍റെ പ്രാഥമിക റിപ്പോർട്ടിലുൾപ്പടെ തനിക്കെതിരെ തെളിവില്ലെന്നാണ് സൈബി ജോസിന്‍റെ വാദം.

കേസുകളിൽ അനുകൂല വിധിയും മുൻകൂർ ജാമ്യവും വാങ്ങിനൽകാമെന്ന പേരിൽ കക്ഷികളുടെ കൈയിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്ന ഗുരുതര ആരോപണമാണ് ഹൈക്കോടതി അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂർ നേരിടുന്നത്. ജഡ്‌ജിയുടെ പേരിൽ കൈക്കൂലി വാങ്ങിയ സംഭവത്തിൽ ആകെ 72 ലക്ഷം രൂപ ഇത്തരത്തിൽ കൈപ്പറ്റിയെന്ന് വിജിലൻസിന് നാല് അഭിഭാഷകർ മൊഴി നൽകിയിരുന്നു.

ഒരു ജഡ്‌ജിയുടെ പേരിൽ മാത്രം വാങ്ങിയത് 50 ലക്ഷം രൂപയും എറണാകുളം സൗത്ത് പോലീസ് രജിസ്‌റ്റർ ചെയ്‌ത പീഡനക്കേസിൽ നിർമ്മാതാവിൽ നിന്ന് 25 ലക്ഷം രൂപയും ഫീസ് ആയി 15 ലക്ഷം രൂപയും സൈബി വാങ്ങിയെന്നാണ് ആരോപണം. മൂന്ന് ജഡ്‌ജിമാരുടെ പേരിൽ സൈബി ജോസ് കിടങ്ങൂർ വൻ തോതിൽ പണം കൈപ്പറ്റിയെന്ന ഹൈക്കോടതി വിജിലൻസിന്‍റെ റിപ്പോർട്ടും ഇതിനോടകം പുറത്തുവന്നിരുന്നു.

എന്നാൽ താൻ ഒരിക്കലും ജഡ്‌ജിക്ക് കൊടുക്കാൻ എന്ന നിലയിൽ കൈക്കൂലി വാങ്ങിയിട്ടില്ലെന്നും, അഭിഭാഷകഫീസ് മാത്രമാണതെന്നുമാണ് ഹൈക്കോടതി വിജിലൻസിന് മുൻപാകെ സൈബി ജോസ് മൊഴി നൽകിയത്. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും വഞ്ചന കുറ്റവുമാണ് സൈബിക്കെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്.

ABOUT THE AUTHOR

...view details