കൊച്ചി:അട്ടപ്പാടിയിൽ കൊല്ലപ്പെട്ട രണ്ട് മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കുന്നത് ഹൈക്കോടതി തടഞ്ഞു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ സംസ്കാരം പാടില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് അടക്കമുള്ള രേഖകൾ ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു. മരിച്ച മാവോയിസ്റ്റുകളുടെ മരണത്തിലെ പുകമറ മാറ്റണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക് - government should keep the body
കാർത്തിയുടെയും മണിവാസകത്തിന്‍റെയും ബന്ധുക്കളാണ് മൃതദേഹം സംസ്കരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്
![മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4967141-thumbnail-3x2-maoist.jpg)
അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളായ കാർത്തിയുടെയും മണിവാസകത്തിന്‍റെയും ബന്ധുക്കളാണ് മൃതദേഹം സംസ്കരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കാർത്തിയുടെ സഹോദരനും മണിവാസകത്തിന്‍റെ സഹോദരിയുമാണ് ഹർജിക്കാർ. മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള കോടതി ഉത്തരവ് നിയമപരമല്ലെന്നും സംഭവത്തിൽ ശരിയായ അന്വേഷണം വേണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം മൃതദേഹങ്ങൾ സൂക്ഷിക്കാൻ ആകുമോ എന്ന കോടതിയുടെ ചോദ്യത്തിന് അഞ്ചു ദിവസമായി മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും മൃതദേഹം സൂക്ഷിക്കുന്നതിൽ എതിർപ്പില്ലെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും ഇതിനായി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു.