എറണാകുളം:കൊച്ചിയില്‍ എത്തുന്ന പ്രവാസികള്‍ക്ക് കളമശ്ശേരി രാജഗിരി കോളജ് ഹോസ്റ്റലില്‍ നിരീക്ഷണ സംവിധാനം ഒരുക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. 75 റൂമുകള്‍ ഹോസ്റ്റലില്‍ സജ്ജമാക്കി. എറണാകുളം ജില്ലയിലുള്ള രോഗലക്ഷണമില്ലാത്ത ആളുകളെ മാത്രമായിരിക്കും ഹോസ്റ്റലുകളില്‍ താമസിപ്പിക്കുക. രോഗ ലക്ഷണമുള്ളവരെ ആലുവ ജില്ല ആശുപത്രിയിലേക്കും മറ്റ് ജില്ലകളില്‍ നിന്നുള്ളവരെ അതാത് ജില്ലകളില്‍ സജ്ജമാക്കിയിരിക്കുന്ന നിരീക്ഷണ കേന്ദ്രത്തിലേക്കും മാറ്റും. എല്ലാ ജില്ലകളിലേക്കുമുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ നെടുമ്പാശ്ശേരിയില്‍ സജ്ജമാക്കും. അറ്റാച്ച്ഡ് ബാത്ത്‌റും സംവിധാനവും വെള്ളവും വൈദ്യുതിയുമുള്ള സ്ഥലങ്ങളാണ് പ്രവാസികളെ നിരീക്ഷണത്തില്‍ താമസിപ്പിക്കാനായി കണ്ടെത്തിയിട്ടുള്ളത്.
രോഗലക്ഷണമില്ലാത്ത പ്രവാസികളെ കളമശ്ശേരി രാജഗിരി കോളജ് ഹോസ്റ്റലിലേക്ക് മാറ്റും - കൊവിഡ് വാര്‍ത്ത
എറണാകുളം ജില്ലയിലുള്ള രോഗലക്ഷണമില്ലാത്ത ആളുകളെ മാത്രമായിരിക്കും ഹോസ്റ്റലുകളില്‍ താമസിപ്പിക്കുക. രോഗ ലക്ഷണമുള്ളവരെ ആലുവ ജില്ല ആശുപത്രിയിലേക്കും മറ്റ് ജില്ലകളില്‍ നിന്നുള്ളവരെ അതാത് ജില്ലകളില്‍ സജ്ജമാക്കിയിരിക്കുന്ന നിരീക്ഷണ കേന്ദ്രത്തിലേക്കും മാറ്റും.
ആളുകളെ താമസിപ്പിക്കാന്‍ ഹോട്ടല്‍ റൂമുകള്‍ ഉപയോഗിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. നാളെയെത്തുന്ന ആദ്യ വിമാനത്തില്‍ എറണാകുളം ജില്ലയില്‍ നിന്നുള്ള ഇരുപതിലധികം യാത്രക്കാര്‍ ഉണ്ടെന്നാണ് പ്രാഥമിക വിവരം. ഗര്‍ഭിണികള്‍, പ്രായമായവര്‍, ചികിത്സ ആവശ്യമുള്ളവര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കുന്നുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ വിവിധ വകുപ്പുകളിലെ ഡോക്ടര്‍മാരുടെ സേവനവും ഉറപ്പാക്കും. കളമശ്ശേരി രാജഗിരി കോളേജിലെത്തി ജില്ലാ കളക്ടർ എസ്. സുഹാസ് തയ്യാറെടുപ്പുകൾ വിലയിരുത്തി. ഇവിടെയെത്തുന്നവര്‍ക്ക് മൂന്നു നേരത്തെ ഭക്ഷണമൊരുക്കാന്‍ കളമശ്ശേരി മുന്‍സിപ്പാലിറ്റിയെ ചുമതലപ്പെടുത്തി.
നിരീക്ഷണ കാലയളവില്‍ താമസിക്കുന്നവര്‍ക്കാവശ്യമായ തോര്‍ത്ത്, ടൂത്ത് ബ്രഷ്, ടൂത്ത് പേസ്റ്റ്, ആവശ്യമായ ബക്കറ്റുകള്‍, കപ്പുകള്‍, സോപ്പ്, ഭക്ഷണം കഴിക്കാനാവശ്യമായ പാത്രങ്ങള്‍, ഗ്ലാസുകള്‍, കിടക്ക, കിടക്ക വിരി, തലയിണ, തുടങ്ങിയവ ക്രമീകരിക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി. ആരോഗ്യ കാര്യങ്ങളുടെ ചുമതല തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പൊതുജനാരോഗ്യ വിഭാഗത്തിനായിരിക്കും. നിരീക്ഷണ സമയത്ത് രോഗങ്ങള്‍ ബാധിച്ചാല്‍ ടെലിമെഡിസിന്‍ സംവിധാനം ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ആശുപത്രിയിലേക്ക് മാറ്റണ്ട സാഹചര്യമുണ്ടായാല്‍ കണ്‍ട്രോള്‍ റൂം വഴി സംവിധാനങ്ങള്‍ ക്രമീകരിക്കും.