കേരളം

kerala

ETV Bharat / state

കൊച്ചി മേയറെ മാറ്റുന്ന കാര്യത്തിൽ തീരുമാനമായില്ലെന്ന് മുല്ലപ്പള്ളി - കെപിസിസി കൊച്ചി മേയറിനെപ്പറ്റി

ഈ വിഷയത്തിൽ തീരുമാനമെടുക്കാൻ കെപിസിസി ചുമതലപ്പെടുത്തിയ ഉന്നതാധികാര സമിതിക്ക് ഒരുമിച്ചിരുന്ന് ചർച്ച ചെയ്യാൻ സമയം ലഭിക്കാത്തതിനാലാണ് തീരുമാനം വൈകുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു

മുല്ലപ്പള്ളി രാമചന്ദ്രൻ

By

Published : Nov 25, 2019, 2:57 PM IST

Updated : Nov 25, 2019, 3:48 PM IST

കൊച്ചി: മേയറെ മാറ്റുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. വിഷയം ചർച്ച ചെയ്യാൻ കെപിസിസി ചുമതലപ്പെടുത്തിയ ഉന്നാതാധികാര സമിതിക്ക് ഒരുമിച്ചിരുന്ന് വിഷയം ചർച്ച ചെയ്യാന്‍ സാധിക്കാത്തതിനാലാണ് തീരുമാനമെടുക്കാന്‍ വൈകുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

കൊച്ചി മേയറെ മാറ്റുന്ന കാര്യത്തിൽ തീരുമാനമായില്ലെന്ന് മുല്ലപ്പള്ളി

എന്നാൽ ഈ വിഷയത്തിൽ താഴെ തട്ടിൽ ചർച്ചയില്ല. മേയറുടെ പ്രവർത്തനം മോശമാണെന്നുള്ള അഭിപ്രായം കെപിസിസിക്കില്ല. കൊച്ചി മേയറുമായി ബന്ധപ്പെട്ട വിഷയത്തിൽ പാർട്ടിയിൽ അഭിപ്രായ ഭിന്നതയില്ലന്നും മുല്ലപ്പള്ളി പറഞ്ഞു. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും ഉള്‍പ്പെടുന്ന സമിതിയെയാണ് വിഷയം ചർച്ച ചെയ്യാന്‍ കെപിസിസി ചുമതലപ്പെടുത്തിയത്.

Last Updated : Nov 25, 2019, 3:48 PM IST

ABOUT THE AUTHOR

...view details