സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ചിന് അനുമതി - ക്രൈംബ്രാഞ്ചിന് അനുമതി
ഇഡിക്കെതിരായ കേസിലാണ് സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തുക.
എറണാകുളം:സ്വര്‍ണക്കടത്ത് കേസ് പ്രതിസന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ചിന് അനുമതി. സിആർപിസി 164 അനുസരിച്ച് മൊഴി രേഖപ്പെടുത്താനാണ് കോടതി അനുമതി നൽകിയത്. ഇ.ഡിക്കെതിരായ കേസിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുക. ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷ പരിഗണിച്ചാണ് എറണാകുളം സിജെഎം കോടതിയുടെ നടപടി. ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം ജയിലിൽ എത്തി ഇയാളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴിനല്‍കാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന കേസിലാണ് നടപടി.