എറണാകുളം :കൊവിഡ് വ്യാപനം നേരിടുന്നതിനായി കൊച്ചി നഗരസഭയിൽ ആരംഭിക്കുന്ന 100 ഓക്‌സിജൻ ബെഡുകളുള്ള ആശുപത്രിയുടെ പ്രവൃത്തികൾ പൂർത്തിയാവുന്നു. ഇന്ത്യയിലാദ്യമായാണ് ഒരു നഗരസഭ, ഓക്സിജൻ ബെഡുകളുളള ആശുപത്രി സജ്ജീകരിക്കാന്‍ തയ്യാറെടുക്കുന്നത്. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റുമായി സഹകരിച്ച് പോര്‍ട്ടിന്‍റെ ഉടമസ്ഥതയില്‍ വെല്ലിംഗ്ടണ്‍ ഐലന്‍റിലുളള സാമുദ്രിക ഹാളിലാണ് ഓക്സിജന്‍ ബെഡുകളുളള ആശുപത്രി ഒരുക്കുന്നത്.
കൊച്ചിയില്‍ ഒരുങ്ങുന്നു 100 ഓക്സിജന്‍ ബെഡുകളോടെ നഗരസഭയുടെ ആശുപത്രി - 100 ഓക്‌സിജൻ ബെഡുകൾ
ഇന്ത്യയിലാദ്യമായാണ് ഒരു നഗരസഭ, ഓക്സിജൻ ബെഡുകളുളള ആശുപത്രി സജ്ജീകരിക്കുന്നത്.
![കൊച്ചിയില്‍ ഒരുങ്ങുന്നു 100 ഓക്സിജന്‍ ബെഡുകളോടെ നഗരസഭയുടെ ആശുപത്രി കൊവിഡ് ആശുപത്രി നിർമാണം construction of covid Hospital started by Kochi Municipality Kochi Municipality കൊച്ചി നഗരസഭ 100 ഓക്‌സിജൻ ബെഡുകൾ വില്ലിംഗ്ടണ്‍ ഐലന്‍റ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11822882-784-11822882-1621439168034.jpg)
കൊച്ചി നഗരസഭ തുടക്കമിട്ട കൊവിഡ് ആശുപത്രി നിർമാണം പൂർത്തിയാവുന്നു
ALSO READ:സത്യപ്രതിജ്ഞ ചടങ്ങിൽ പരമാവധി ആളെ കുറയ്ക്കണമെന്ന് കേരള ഹൈക്കോടതി
ഹാളില്‍ ഓക്സിജന്‍ സൗകര്യം ഒരുക്കുന്നതിനുളള പ്ലാന്‍റ്, പാനല്‍ വര്‍ക്കുകള്‍ എന്നിവ അവസാനഘട്ടത്തിലാണ്. ഓക്സിജന്‍ ലഭ്യമാക്കുന്നതിനുളള സൗകര്യം ഒരുക്കുന്ന മുറയ്ക്ക് ആശുപത്രി പ്രവര്‍ത്തമാരംഭിക്കും. കൊച്ചി കോർപറേഷനും ജില്ല ഭരണകൂടവും ദേശീയ നഗര ആരോഗ്യ ദൗത്യവും ചേർന്നാണ് സൗകര്യങ്ങൾ ഒരുക്കുന്നത്.