തിരുവനന്തപുരം: കല്ലമ്പലത്ത് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസിന്‍റെ ആദ്യ യാത്രയിലുണ്ടായ അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും സംഭവം മാധ്യമങ്ങള്‍ ഊതിപെരുപ്പിച്ചതാണെന്നും ഗതാഗത മന്ത്രി ആന്റണി രാജു. വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ അപകടങ്ങള്‍ പതിവാണെന്നും മാധ്യമ റിപ്പോർട്ടുകൾ ഗൗരവമായി കണ്ട് ഇരു വാഹനങ്ങളിലുള്ളവര്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ജീവനക്കാർക്ക് പരിശീലനം ലഭിച്ചിട്ടില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ബസിനുണ്ടായ നഷ്ടം ജീവനക്കാരിൽ നിന്ന് ഈടാക്കാൻ വ്യവസ്ഥയുണ്ട്. തിരുവനന്തപുരം തമ്പാനൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ലാഗ് ഓഫ് ചെയ്ത ആദ്യ ബസാണ് ആദ്യ യാത്രയില്‍ കല്ലമ്പലത്തിന് സമീപത്തുവെച്ച് അപകടത്തില്‍പ്പെട്ടത്.