കേരളം

kerala

ETV Bharat / state

കോതമംഗലത്ത് കാട്ടാന പോത്തിനെ കുത്തി കൊന്നു - കാട്ടാന

പോത്തിനെ ആക്രമിച്ച കാട്ടാന അരമണിക്കൂറിന് ശേഷമാണ് വനത്തിലേക്ക് മടങ്ങിയത്

വീട്ടില്‍ കെട്ടിയിട്ട പോത്തിനെ കാട്ടാന കുത്തികൊന്നു; മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമെന്ന് നാട്ടുക്കാര്‍  elephant_attack  പോത്ത്  കാട്ടാന  കോതമംഗലം
വീട്ടില്‍ കെട്ടിയിട്ട പോത്തിനെ കാട്ടാന കുത്തികൊന്നു

By

Published : Apr 13, 2022, 7:43 AM IST

Updated : Apr 13, 2022, 2:23 PM IST

എറണാകുളം: കോതമംഗലം വടാട്ടുപാറയില്‍ വീടിനോട് ചേർന്ന് കെട്ടിയിരുന്ന പോത്തിനെ കാട്ടാന കുത്തി കൊന്നു. ബുധനാഴ്‌ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. തുമ്പ നിരപ്പേൽ വീട്ടിൽ ജോസിന്‍റെ ഒരു വയസുള്ള പോത്തിനെയാണ് ആന ആക്രമിച്ചത്.

പോത്തിന്‍റെ അലര്‍ച്ചകേട്ട് വീട്ടുക്കാര്‍ നോക്കിയപ്പോഴാണ് ആന ആക്രമിക്കുന്നത് കണ്ടത്. വീട്ടുകാര്‍ ബഹളം വച്ചെങ്കിലും ഫലമുണ്ടായില്ല. അര മണിക്കൂറോളം വീട്ടുപരിസരത്ത് തമ്പടിച്ച ആന പിന്നീട് വനത്തിലേക്ക് മടങ്ങി.

കാട്ടാന ശല്യം രൂക്ഷമായ പ്രദേശമാണ് വടാട്ടുപാറ പനഞ്ചോട് പ്രദേശം. ഫെൻസിംഗിന്‍റെ അപര്യപ്തത മൂലം വന്യമൃഗങ്ങളുടെ നിരന്തരമായ ശല്യമാണ് പ്രദേശത്തെന്ന് പ്രദേശവാസികൾ പറഞ്ഞു.

also read: കാട്ടാനയുടെ ആക്രമണം : 15 മാസത്തിനിടെ അട്ടപ്പാടിയിൽ കൊല്ലപ്പെട്ടത് 9 പേർ

Last Updated : Apr 13, 2022, 2:23 PM IST

ABOUT THE AUTHOR

...view details