എറണാകുളം:പ്രത്യേകനിയമസഭാ സമ്മേളനം സംബന്ധിച്ച് സർക്കാരും ഗവർണറുമായുള്ള പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് മന്ത്രി വി.എസ് സുനിൽകുമാർ. പ്രത്യേക നിയമസഭാ സമ്മേളനം സംബന്ധിച്ച് സർക്കാരിന്‍റെ ഭാഗം ഗവർണറെ ബോധ്യപ്പെടുത്തി. സർക്കാരും ഗവർണറും തമ്മിൽ ഭരണഘടനാപരമായ ബന്ധമാണുള്ളത്. സർക്കാരും ഗവർണറും തമ്മിൽ രാഷ്‌ട്രീയ പ്രശ്‌നങ്ങൾ ഉണ്ടെന്ന് വ്യാഖ്യാനിക്കാൻ കഴിയില്ല.
സർക്കാരും ഗവർണറുമായുള്ള പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് മന്ത്രി വി.എസ് സുനിൽകുമാർ - സർക്കാരും ഗവർണറുമായുള്ള പ്രശ്‌നങ്ങൾ
പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്ന കാര്യത്തില്‍ സർക്കാരിന്‍റെ ഭാഗം ഗവർണറെ ബോധ്യപ്പെടുത്തിയെന്നും സർക്കാരും ഗവർണറും തമ്മിൽ ഭരണഘടനാപരമായ ബന്ധമാണുള്ളതെന്നും മന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു.
നിയമസഭാ സമ്മേളനം സർക്കാരും ഗവർണറുമായുള്ള പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് വി.എസ് സുനിൽകുമാർ
ഗവർണറുമായി സംസാരിച്ചതിൽ നിന്ന് ഡിസംബർ 31ന് തന്നെ സഭ ചേരാൻ കഴിയുമെന്നാണ് പ്രതീക്ഷ. സർക്കാരും ഗവർണറുമായി യാതൊരു ഏറ്റുമുട്ടലും ഇല്ല. ചർച്ചയിൽ പ്രത്യേക നിർദേശങ്ങൾ ഒന്നും ഗവർണർ മുന്നോട്ട് വെച്ചിട്ടില്ല. ഈ വിഷയത്തിൽ കേന്ദ്രസർക്കാരിന് ഇടപെടേണ്ട ആവശ്യമില്ല. അതുകൊണ്ട് തന്നെ വി. മുരളീധരന്‍റെ പ്രസ്‌താവനകൾക്ക് മറുപടി നൽകേണ്ട ആവശ്യമില്ലെന്നും മന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു.