കേരളം

kerala

ETV Bharat / state

പ്ലസ് വണ്‍ പ്രവേശനം; അപേക്ഷ നല്‍കാനുളള സമയം തിങ്കളാഴ്‌ച വരെ നീട്ടി

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് പ്ലസ് വണ്‍ അപേക്ഷ സമർപ്പിക്കാനുള്ള സമയം വീണ്ടും നീട്ടിയുള്ള ഉത്തരവ് കോടതി പുറപ്പെടുവിച്ചത്

പ്ലസ് വണ്‍ പ്രവേശനം  അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം നീട്ടി  സിബിഎസ് ഇ  പത്താം പരീക്ഷ ഫലം  Time to submit application extended  The application deadline for Plus One admission has been extended till Monday  പ്ലസ് വണ്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം നീട്ടി
പ്ലസ് വണ്‍ പ്രവേശനം; അപേക്ഷ നല്‍കാനുളള സമയം തിങ്കളാഴ്‌ച വരെ നീട്ടി

By

Published : Jul 22, 2022, 6:54 PM IST

എറണാകുളം:പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള സമയം തിങ്കളാഴ്‌ച(25.07.2022) അഞ്ച് മണി വരെ നീട്ടി. സമയ പരിധി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് സി.ബി.എസ്.ഇ വിദ്യാർഥികൾ നൽകിയ ഹർജി തീർപ്പാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. പത്താം ക്ലാസ് പരീക്ഷ ഫലം ഇന്ന് (ജൂലൈ 22) ഉച്ചയ്‌ക്ക്‌ പ്രഖ്യാപിച്ചുവെന്ന് സി.ബി.എസ്.ഇയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ജൂലൈ18നായിരുന്നു പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി. എന്നാൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ ഫലം വൈകുന്ന സാഹചര്യത്തിൽ സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ഫലപ്രഖ്യാപനം എന്ന് നടത്തുമെന്നത് സംബസിച്ച് സി.ബി.എസ്.ഇയോട് നിലപാട് തേടിയ കോടതി ഇന്ന് (ജൂലൈ 22) വരെ സമയം നീട്ടി നൽകിയിരുന്നു.

ഇന്ന് വീണ്ടും ഹർജി പരിഗണിക്കവെ സി.ബി.എസ്.ഇ ഫലം പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ നിശ്ചിത സമയം കൂടി അനുവദിക്കണമെന്ന് ഹർജിക്കാർ കോടതിയിൽ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹൈക്കോടതി സമയപരിധി തിങ്കളാഴ്‌ച അഞ്ച് മണി വരെ നീട്ടി നൽകിയത്. തങ്ങളുടെ തുടർപഠന സാധ്യത ഇല്ലാതെയാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സി.ബി.എസ്. ഇ വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചത്. പ്ലസ് വൺ പ്രവേശന നടപടികൾ നീട്ടി വയ്‌ക്കാനാകില്ല എന്നായിരുന്നു സർക്കാരിന്‍റെ നിലപാടെങ്കിലും വിദ്യാർഥികൾക്ക് അനുകൂലമായി കോടതി തീരുമാനമെടുക്കുകയായിരുന്നു.

also read:പ്ലസ്‌വണ്‍ പ്രവേശനം: സി.ബി.എസ്.ഇ ഫലം വൈകുന്നു, അപേക്ഷ തീയതി നീട്ടാന്‍ സാധ്യത

ABOUT THE AUTHOR

...view details