കേരളം

kerala

ETV Bharat / state

എൽഡിഎഫിന്‍റെ തുടർഭരണം ഇല്ലാതാക്കുകയാണ് യുഡിഎഫിന്‍റെ ലക്ഷ്യമെന്ന് എ.എ. റഹിം - യുഡിഎഫിന്‍റെ ലക്ഷ്യം

സർക്കാറും ഈ വിഷയത്തിൽ തുറന്ന സമീപനമാണ് സ്വീകരിച്ചത്. അതിൽ ചിലർ ബാഹ്യ ശക്തികൾ നടത്തിയ ഇടപെടലിന്‍റെ ഭാഗമായാണ് ഉദ്യോഗാർഥികളുമായുള്ള ചർച്ച പരാജയപ്പെട്ടതെന്നും റഹീം പറഞ്ഞു.

rule of the Left government  എ. എ. റഹിം  a. A. Rahim  ഇടത് സർക്കാരിന്‍റെ തുടർഭരണം  എൽഡിഎഫിന്‍റെ തുടർഭരണം  continued rule of the Left government  യുഡിഎഫിന്‍റെ ലക്ഷ്യം  The aim of the UDF
എ. എ. റഹിം

By

Published : Feb 15, 2021, 7:53 PM IST

എറണാകുളം: സമാധാനപരമായി സമരം ചെയ്യുന്ന ഉദ്യോഗാർഥികളുടെ ചോരയൊലിപ്പിക്കുന്ന ചിത്രത്തിന് വേണ്ടിയാണ് ഉമ്മൻ ചാണ്ടിയും, ചെന്നിത്തലയും ശ്രമിക്കുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിം. തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള ഒരു ചിത്രം തേടുകയാണ് യുഡിഎഫ്. തുടർഭരണ സാധ്യത ഇല്ലാതാക്കുകയാണ് പ്രതിപക്ഷത്തിന്‍റെ ലക്ഷ്യം. എന്നാൽ സമരം ചെയ്യുന്നവരോട് ഡിവൈഎഫ്ഐയ്ക്ക് ശത്രുതയില്ല. അവർ പറയുന്ന ശരിക്കൊപ്പം നിൽക്കണമെന്നാണ് സംഘടനയുടെ നിലപാട്. സർക്കാറും ഈ വിഷയത്തിൽ തുറന്ന സമീപനമാണ് സ്വീകരിച്ചത്. അതിൽ ചിലർ ബാഹ്യ ശക്തികൾ നടത്തിയ ഇടപെടലിന്‍റെ ഭാഗമായാണ് ഉദ്യോഗാർഥികളുമായുള്ള ചർച്ച പരാജയപ്പെട്ടതെന്നും റഹീം പറഞ്ഞു.

എൽഡിഎഫിന്‍റെ തുടർഭരണം ഇല്ലാതാക്കുകയാണ് യുഡിഎഫിന്‍റെ ലക്ഷ്യം: എ. എ. റഹിം

ഉദ്യോഗാർഥികൾ ഉന്നയിച്ചതിൽ കൂടുതൽ ചെയ്യുന്ന സാഹചര്യമുണ്ടാകും. അധികാര കൊതി മൂത്ത യു.ഡി.എഫ് അപകടകരമായ ഗൂഢാലോചന നടത്തിയിരിക്കുകയാണ്. യൂത്ത് കോൺഗ്രസ് തുടങ്ങിയ സമരം ദുരുദ്ദേശത്തോടെയുള്ളതാണ്. പൊലീസുമായി ഏറ്റുമുട്ടൽ ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും എ.എ. റഹിം ആരോപിച്ചു. ബോധപൂർവ്വം ക്രമസമാധാന പ്രശ്നം ഉണ്ടാക്കുകയാണ് ലക്ഷ്യം. സംഘർഷമുണ്ടാക്കാൻ യൂത്ത് കോൺഗ്രസുകാരായ ക്രിമിനലുകൾ സമര പന്തലിന് സമീപം തമ്പടിക്കുന്നു. പൊലീസിനെ പ്രകോപിപ്പിക്കാനാണ് യൂത്ത് കോൺഗ്രസ് ശ്രമം. ഈ ലക്ഷ്യത്തെ ഡിവൈഎഫ്ഐ തുറന്നു കാട്ടും. ഈ മാസം 18 - 28 വരെ വില്ലേജ് തലത്തിൽ ക്യാമ്പയിൻ നടത്തും. പിഎസ്‌സി വഴി ഈ സർക്കാരിന്‍റെ കാലത്ത് നിയമനം ലഭിച്ചവരുടെ പട്ടിക വില്ലേജ് തലത്തിൽ പ്രസിദ്ധീകരിക്കും. ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്തെ പട്ടികയും പ്രസിദ്ധീകരിക്കും. ഗൃഹസന്ദർശനം നടത്തി കാര്യങ്ങൾ വിശദീകരിക്കും. പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധനവിനെതിരെ 17ന് ബ്ലോക്ക് കേന്ദ്രങ്ങളിൽ വഴിയോരത്ത് അടുപ്പുകൂട്ടി സമരം ചെയ്യുമെന്നും എ.എ.റഹിം കൊച്ചിയിൽ പറഞ്ഞു.

ABOUT THE AUTHOR

...view details