എറണാകുളം: സമഗ്ര വികസനമാണ് സർക്കാറിന്‍റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പര്യടനത്തിന്‍റെ ഭാഗമായുള്ള മുഖാമുഖം പരിപാടിയിൽ കൊച്ചിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ സർക്കാർ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത അറുന്നൂറ് കാര്യങ്ങളിൽ മുപ്പത് എണ്ണം മാത്രമാണ് പൂർത്തികരിക്കാനുള്ളത്. നാല് വർഷത്തിനുള്ളിൽ വാഗ്ദാനങ്ങളെല്ലാം പൂർത്തിയാക്കുകയായിരുന്നു സർക്കാറിന്‍റെ ലക്ഷ്യം. പക്ഷെ കൊവിഡ് മഹാമാരിയെ തുടർന്നാണ് ഇത് നടക്കാതെ വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിന്‍റെ ലക്ഷ്യം സംസ്ഥാനത്തിന്‍റെ സമഗ്ര വികസനം: പിണറായി വിജയൻ - comprehensive development of the state
ഇടതുപക്ഷ സർക്കാർ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത അറുന്നൂറ് കാര്യങ്ങളിൽ മുപ്പത് എണ്ണം മാത്രമാണ് പൂർത്തികരിക്കാനുള്ളതെന്നും മുഖ്യമന്ത്രി.
കൊവിഡിനെ തുടർന്ന് വികസിത രാജ്യങ്ങൾ പോലും മുട്ടുകുത്തുന്ന സാഹചര്യമാണ് ഉണ്ടായത്. എന്നാൽ കേരളം ഇഛാശക്തിയോടെ പിടിച്ചു നിന്നു. കൊവിഡിനെതിരായ സംസ്ഥാനത്തിന്‍റെ പ്രർത്തനങ്ങൾ ആഗോള ശ്രദ്ധയാകർഷിച്ചു. ദുരിത കാലത്തും സർക്കാർ കൂടെയുണ്ടെന്ന വിശ്വാസമാണ് ജനങ്ങളെ മുന്നോട്ട് നയിച്ചത്. സമൂഹത്തിന്‍റെ വിവിധ മേഖലകളിലുള്ള പ്രമുഖരുടെ അഭിപ്രായങ്ങൾ സ്വരൂപിച്ചാണ് ഭാവി കേരളത്തിന്‍റെ വികസന പദ്ധതികൾ ആസൂത്രണം ചെയ്യുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മന്ത്രി വി.എസ്. സുനിൽ കുമാറിന്‍റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച പരിപാടിയിൽ മത, സാമൂഹ്യ, സാംസ്കാരിക, ബിസിനസ്, ഉൾപ്പടെയുള്ള മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്തു.