റാസ് മൂവീസിന്‍റെ ബാനറിൽ പ്രസാദ് വളാച്ചേരിൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ദാറ്റ് നൈറ്റ്' (That Night). 'ദാറ്റ് നൈറ്റി'ന്‍റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മവും എറണാകുളം അഞ്ചുമന ക്ഷേത്രത്തിൽ നടന്നു. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. ഒക്ടോബർ അഞ്ചിന് വൈക്കം പരിസര പ്രദേശങ്ങളിൽ 'ദാറ്റ് നൈറ്റി'ന്‍റെ ചിത്രീകരണത്തിന് തുടക്കം കുറിക്കും (That Night Movie Will Start Rolling Soon) എന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.
രഞ്ജി പണിക്കർ, സലിംകുമാർ, ലാൽ, സുധീർ കരമന, ജാഫർ ഇടുക്കി, പിപി കുഞ്ഞികൃഷ്‌ണൻ, കോട്ടയം നസീർ, ഡോക്‌ടർ ഗിരീഷ്, സിനിൽ സൈനുദ്ദീൻ, ശിവജി ഗുരുവായൂർ, സ്‌പടികം ജോർജ്, ശ്രീജിത്ത് രവി, ഇബ്രാഹിംകുട്ടി, നസീർ സംക്രാന്തി, ജൂബിൽ രാജ്, ഷുക്കൂർ, അരുൺ ചാലക്കുടി, പ്രമോദ് കുഞ്ഞിമംഗലം, ഷമീർ മാറഞ്ചേരി, ചെന്നക്കോടൻ മുത്തു, ചാലിപാലാ, ആതിര മുരളി, മാനസ രാധാകൃഷ്‌ണൻ, അംബിക മോഹൻ, അക്ഷരാരാജ്, മനീഷ മോഹൻ, ആര്യ, വിദ്യ വിശ്വനാഥ് തുടങ്ങിയവർ ചിത്രത്തില്‍ അണിനിരക്കുന്നു.
കുമരകം ബാബുരാജ് ആണ് സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം കനകരാജും എഡിറ്റിങ് പിസി മോഹനനും നിര്‍വഹിക്കും. റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് ഹരികുമാർ ഹരേ റാം ആണ് സംഗീതം ഒരുക്കുക.
അസോസിയേറ്റ് ഡയറക്‌ടർ - ജയകൃഷ്‌ണൻ തൊടുപുഴ, കോസ്റ്റ്യൂം - അബ്ബാസ് പാണവള്ളി, മേക്കപ്പ് - ജിജു കൊടുങ്ങല്ലൂർ, ആർട്ട് - പൂച്ചാക്കൽ ശ്രീകുമാർ, സംഘട്ടനം - ബ്രൂസിലി രാജേഷ്, രവികുമാർ, അഷ്റഫ് ഗുരുക്കൾ, ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ - ഹരി, പ്രോജക്‌ട് ഡിസൈനർ - സക്കീർ പ്ലാമ്പൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - ജയരാജ് വെട്ടം, പ്രൊഡക്ഷൻ മാനേജർ ജസ്‌റ്റിൻ കൊല്ലം, പ്രൊഡക്ഷൻ കൺട്രോളർ - പിസി മുഹമ്മദ്, ഡിസൈൻസ് - ഗായത്രി, ടൈറ്റിൽ ഡിസൈൻ - ടെക്‌സ്‌റ്റര്‍ ലാബ്‌സ്, സ്‌റ്റിൽസ് - വിനീത് സിടി, പിആർഒ - എംകെ ഷെജിൻ എന്നിവരും നിര്‍വഹിക്കുന്നു.