കൊച്ചി: കോണ്‍ഗ്രസിന് പുതിയ നേതൃത്വം വേണമെന്ന ആവശ്യം വീണ്ടുമുന്നയിച്ച് ശശി തരൂർ എം.പി. പുതിയ നേതൃത്വം പാർട്ടിയുടെ തിരിച്ചുവരവിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സോണിയ ഗാന്ധിയുടെ നേതൃത്വം ഞങ്ങൾക്കെല്ലാവർക്കും ഇഷ്‌ടമാണ്. നേതൃസ്ഥാനം ഒഴിയുന്ന കാര്യത്തില്‍ അവര്‍ താത്‌പര്യം പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഉടൻ പുതിയ നേതൃത്വം ഉടന്‍ വരേണ്ടതുണ്ട്. അധ്യക്ഷസ്ഥാനത്ത്, രണ്ട് വർഷമായി സ്ഥിരമായ ഒരാള്‍ ഉണ്ടായിരുന്നില്ല.
ALSO READ:'സിദ്ദുവിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കം തടയും'; പാക് ബന്ധം രാജ്യസുരക്ഷയെ ബാധിക്കുമെന്ന് അമരീന്ദർ സിങ്
കോൺഗ്രസിന്‍റെ സംഘടന ഘടനയ്ക്ക് ഊര്‍ജം പകരേണ്ടതുണ്ട്. ഞങ്ങളെല്ലാവരും പാർട്ടിയ്‌ക്ക് ഒരു സ്ഥിരം പ്രസിഡന്‍റ് വേണമെന്ന ആവശ്യമുന്നയിച്ചിരുന്നു. രാഹുൽ ഗാന്ധി ആ സ്ഥാനത്തേക്ക് വരുന്നെങ്കിൽ അത് ഉടൻ വേണം.
അടുത്ത തെരഞ്ഞെടുപ്പിൽ പാർട്ടിയ്ക്ക് തിരിച്ചുവരണമെങ്കിൽ കോൺഗ്രസില്‍ ഇപ്പോഴേ മാറ്റങ്ങൾ തുടങ്ങേണ്ടതുണ്ടെന്നും ശശി തരൂർ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.