സ്വർണക്കടത്ത് കേസ്; പത്ത് പ്രതികൾക്ക് ഉപാധികളോടെ ജാമ്യം - ten accused grants bail gold smuggling case
മുഹമ്മദ് ഷാഫി, മുഹമ്മദ് അലി, കെ.ടി.ഷറഫുദീൻ എന്നീ മൂന്ന് പ്രതികൾക്ക് എൻഐഎ കോടതി ജാമ്യം നിഷേധിച്ചു.
ജാമ്യം
കൊച്ചി: സ്വർണക്കടത്ത് കേസിൽ പത്ത് പ്രതികൾക്ക് എൻഐഎ പ്രത്യേക കോടതി ജാമ്യം നൽകി. സ്വർണക്കടത്തിൽ പണം നിക്ഷേപിച്ചവർക്കാണ് ജാമ്യം ലഭിച്ചത്. പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം, സംസ്ഥാനം വിട്ട് പോകരുത്, പത്തുലക്ഷം രൂപ ബോണ്ട് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. പ്രതികൾക്കെതിരെ എൻഐഎ ചുമത്തിയിരുന്നത് യുഎപിഎ വകുപ്പകളായിരുന്നു. അതേസമയം മുഹമ്മദ് ഷാഫി, മുഹമ്മദ് അലി, കെ.ടി ഷറഫുദീൻ എന്നിവർക്ക് ജാമ്യം നിഷേധിച്ചു.