കേരളം

kerala

ETV Bharat / state

ആയിരം ഓക്‌സിജൻ കിടക്കകൾ; അമ്പലമുകളില്‍ കൊവിഡ് ചികിത്സാ കേന്ദ്രം സജ്ജം - അമ്പലമുഗൾ റിഫൈനറി സ്‌കൂൾ

അമ്പലമുകൾ റിഫൈനറി സ്‌കൂളിൽ ഒരുക്കിയ താൽകാലിക കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ കാറ്റഗറി സിയിൽ ഉൾപ്പെടുന്ന രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങി.

temporary covid treatment centre ambalamukal  ambalamukal  covid centre in ernakulam  അമ്പലമുഗൾ  അമ്പലമുഗൾ റിഫൈനറി സ്‌കൂൾ  താൽകാലിക കൊവിഡ് ചികിത്സാ കേന്ദ്രം
ആയിരം ഓക്‌സിജൻ കിടക്കകൾ ഒരുക്കാൻ ലക്ഷ്യം; താൽകാലിക കൊവിഡ് ചികിത്സാ കേന്ദ്രം സജ്ജം

By

Published : May 14, 2021, 7:38 PM IST

എറണാകുളം:അമ്പലമുകൾ റിഫൈനറി സ്‌കൂളിൽ ഒരുക്കിയ താൽകാലിക കൊവിഡ് ചികിത്സാ കേന്ദ്രം പ്രവർത്തന സജ്ജം. ചികിത്സാ കേന്ദ്രത്തിൽ ഇന്ന് മുതൽ രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങി. ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ ആയിരം ഓക്‌സിജൻ കിടക്കകൾ സജ്ജമാക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രവർത്തനം ബി.പി.സി.എല്ലിന്‍റെ സഹകരണത്തോടെ കേന്ദ്രത്തിൽ പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തിൽ നൂറ് കിടക്കകളാണ് തയ്യാറാക്കിയിരിക്കുന്നത്.

ആയിരം ഓക്‌സിജൻ കിടക്കകൾ ഒരുക്കാൻ ലക്ഷ്യം; താൽകാലിക കൊവിഡ് ചികിത്സാ കേന്ദ്രം സജ്ജം

ഞായറാഴ്‌ചയോടെ ഓക്‌സിജൻ കിടക്കകളുടെ എണ്ണം 500 ആയി ഉയർത്തും. ചികിത്സാ കേന്ദ്രത്തിന് സമീപമുള്ള ബി.പി.സി.എല്ലിന്‍റെ ഓക്‌സിജൻ പ്ലാന്‍റിൽ നിന്നും തടസമില്ലാത്ത ഓക്‌സിജൻ വിതരണം ഇവിടെ സാധ്യമാകുമെന്നതാണ് പ്രത്യേകത. കാറ്റഗറി സിയിൽ ഉൾപ്പെടുന്ന രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്. 130 ഡോക്‌ടർമാർ, 240 നഴ്‌സുമാർ ഉൾപ്പെടെ 480 പേരെ ഇവിടെ സേവനത്തിനായി വിന്യസിക്കും.

ABOUT THE AUTHOR

...view details