കേരളം

kerala

ETV Bharat / state

നിർധനരായവർക്ക് സഹായമെത്തിക്കാൻ ബിരിയാണി ചലഞ്ചുമായി 'ടീം ചാരിറ്റി'

ബിരിയാണി ചലഞ്ചിൽ നിന്നും ലഭിക്കുന്ന തുക കൊവിഡ് കാലത്ത് ഭക്ഷണം, മരുന്ന്, വസ്ത്രം തുടങ്ങിയവ ഇല്ലാതെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനാണ് ചിലവഴിക്കുക

Team Charity with Biryani Challenge to help the needy  Team Charity  ടീം ചാരിറ്റി  ബിരിയാണി ചലഞ്ച്  Biryani Challenge  കൊവിഡ്  ജീവകാരുണ്യം  ആംബുലൻസ്  പ്രളയം
നിർധനരായവർക്ക് സഹായമെത്തിക്കാൻ ബിരിയാണി ചലഞ്ചുമായി 'ടീം ചാരിറ്റി'

By

Published : Jun 13, 2021, 8:38 PM IST

എറണാകുളം: കൊവിഡ് കാലത്ത് നിരാലംബരെയും നിർധനരായ രോഗികളെയും സഹായിക്കാനായി ബിരിയാണി ചലഞ്ചുമായി ഒരു പറ്റം യുവാക്കളുടെ കൂട്ടായ്മ. കോതമംഗലം താലൂക്കിലെ വാരപ്പെട്ടി പഞ്ചായത്തിലെ മൈലൂരിൽ പ്രവർത്തിക്കുന്ന ടീം ചാരിറ്റിയെന്ന കൂട്ടായ്മയാണ് ബിരിയാണി ചലഞ്ചുമായി രംഗത്തെത്തിയിട്ടുള്ളത്.

കഴിഞ്ഞ അഞ്ചു വർഷക്കാലമായി സാമൂഹിക ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യമാണ് ടീം ചാരിറ്റി. സർക്കാർ ഉദ്യോഗസ്ഥർ, തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ, കൃഷിക്കാർ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന യുവാക്കളുടെ കൂട്ടായ്മയാണിത്.

നിർധനരായവർക്ക് സഹായമെത്തിക്കാൻ ബിരിയാണി ചലഞ്ചുമായി 'ടീം ചാരിറ്റി'

ടീം ചാരിറ്റിയുടെ ഉടമസ്ഥതയിലുള്ള ആധുനിക സൗകര്യങ്ങളോട് കൂടിയ ആംബുലൻസ് നിർധനരോഗികൾക്കായി സൗജന്യ സർവീസ് നൽകുന്നുണ്ട്. ഇതോടൊപ്പം കഴിഞ്ഞ രണ്ട് പ്രളയകാലത്തും വെള്ളം കയറിയ പ്രദേശങ്ങളിൽ ടീം ചാരിറ്റി വോളന്‍റിയർമാർ നടത്തിയ രക്ഷാപ്രവർത്തനങ്ങൾക്ക് നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

ALSO READ:സംസ്ഥാനത്ത് 11,584 പേര്‍ക്ക് കൂടി കൊവിഡ്; 206 മരണം

കൊവിഡ് കാലത്ത് കൂടുതൽ സേവനം ജനങ്ങളിലേക്ക് എത്തിക്കുവാനാണ് ഇപ്പോൾ ബിരിയാണി ചലഞ്ച് ആരംഭിച്ചിട്ടുള്ളത്. രണ്ടായിരം ബിരിയാണിയുടെ ഓർഡർ മുൻകൂട്ടി ഇവർക്ക് ലഭിച്ചു കഴിഞ്ഞു. ഓർഡർ ചെയ്തിട്ടുള്ളവർക്ക് അവരുടെ വീടുകളിൽ ടീം ചാരിറ്റി വോളന്‍റിയർമാർ ബിരിയാണി പാഴ്‌സലായി നേരിട്ട് എത്തിച്ച് നൽകുന്നു. ബിരിയാണി ചലഞ്ചിൽ നിന്നും ലഭിക്കുന്ന തുക കൊവിഡ് കാലത്ത് ഭക്ഷണം, മരുന്ന്, വസ്ത്രം തുടങ്ങിയവ ഇല്ലാതെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ചിലവഴിക്കുമെന്ന് ടീം ചാരിറ്റി ഭാരവാഹികൾ പറഞ്ഞു.

ABOUT THE AUTHOR

...view details