എറണാകുളം: ശമ്പള കുടിശികയും സ്ഥിര നിയമനവും ആവശ്യപ്പെട്ട് ആദിവാസി കുടികളിലെ ബദൽ സ്‌കൂൾ അധ്യാപകർ ഉപവാസ സമരം നടത്തി. കോതമംഗലത്ത് ആനന്ദംകുടി ബദൽ സ്‌കൂളിന് മുന്നിലാണ് അധ്യാപകര്‍ ഉപവാസ സമരം നടത്തിയത്. കഴിഞ്ഞ അഞ്ച് മാസമായി മുടങ്ങിക്കിടക്കുന്ന ശമ്പള കുടിശിക ലഭ്യമാക്കുക, ബദൽ സ്‌കൂൾ അധ്യാപകരുടെ ജോലി സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് തിരുവനന്തപുരം ജില്ലയിലെ അഗസ്‌ത്യ ബദൽ സ്‌കൂളിൽ ഉഷ കുമാരി എന്ന അധ്യാപിക നിരാഹാര സമരം നടത്തുന്നുണ്ട്. ഇവര്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ആനന്ദംകൂടി ബദൽ സ്‌കൂളിലും അധ്യാപകര്‍ ഉപവാസ സമരം നടത്തിയത്.
സ്ഥിരനിയമനം; ആദിവാസി കുടികളിലെ ബദൽ സ്‌കൂൾ അധ്യാപകർ ഉപവാസ സമരം നടത്തി - kothamangalam
ജോലി സുരക്ഷയും സ്ഥിര നിയമനവും ശമ്പള കുടിശികയും ആവശ്യപ്പെട്ടാണ് ബദല്‍ സ്‌കൂൾ അധ്യാകപര്‍ ഏകദിന ഉപവാസ സമരം നടത്തിയത്
![സ്ഥിരനിയമനം; ആദിവാസി കുടികളിലെ ബദൽ സ്‌കൂൾ അധ്യാപകർ ഉപവാസ സമരം നടത്തി ഉപവാസ സമരം ബദൽ സ്‌കൂൾ ആദിവാസി കുടി ബദൽ സ്‌കൂൾ അധ്യാപകർ ആനന്ദംകൂടി ബദൽ സ്‌കൂൾ alternate schools Adivasi colony Adivasi colony school teachers kothamangalam hunger strike](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6288572-thumbnail-3x2-j.jpg)
എറണാകുളം ജില്ലയിൽ 25 ഓളം ബദൽ സ്‌കൂളുകളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ ആനന്ദംകുടി, അഞ്ചുകുടി, കുഞ്ചിപ്പാറ, എളംബ്ലാശേരിക്കുടി, തലവച്ച പാറ എന്നിവിടങ്ങളിലായി വെറും അഞ്ച് സ്‌കൂളുകളാണുള്ളത്. ഇവിടുത്തെ അധ്യാപകരായ അജിത വല്ലി, സെലിൻ, ജയമോൾ, ജോസി, ഉഷ എന്നീ അധ്യാപകരാണ് ഏകദിന ഉപവാസ സമരം നടത്തിയത്.
തുച്ഛമായ ശമ്പളത്തിൽ വർഷങ്ങൾക്കുമുമ്പ് ജോലിയിൽ പ്രവേശിച്ചവരാണ് ഈ അധ്യാപകർ. പ്രായപരിധി കഴിഞ്ഞതിനാൽ മറ്റൊരു ജോലിക്ക് ശ്രമിക്കാൻ ഇവർക്കാകില്ല. വനാന്തരത്തിൽ പ്രവർത്തിക്കുന്ന ഇത്തരം സ്കൂളുകളിലേക്ക് യാത്രാസൗകര്യം പോലുമില്ല. വന്യമൃഗ ആക്രമണങ്ങളും ഇവിടെ തുടർക്കഥയാണ്. അടുത്തിടെ കുഞ്ചിപ്പാറ ബദൽ സ്‌കൂളിലെ അധ്യാപിക ലിസി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ജീവൻ പണയം വച്ച് അധ്യാപനം നടത്തുന്ന ഇവർ ജോലി സുരക്ഷയും ശമ്പളവും ആവശ്യപ്പെട്ടാണ് സമരരംഗത്തിറങ്ങിയിരിക്കുന്നത്.