കേരളം

kerala

ETV Bharat / state

മനുഷ്യ - മൃഗ സംഘർഷം; ടാസ്‌ക്‌ ഫോഴ്‌സ്‌ പ്രതിമാസ റിപ്പോർട്ട് വിദഗ്‌ധ സമിതിക്ക് കൈമാറണമെന്ന് ഹൈക്കോടതി

മനുഷ്യ - മൃഗ സംഘർഷം പഠിക്കുവാനായി നിയോഗിച്ച ടാസ്‌ക്‌ ഫോഴ്‌സിന്‍റെ പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനായുള്ള വിദഗ്‌ധ സമിതിയിലെ അംഗങ്ങളുടെ പേരുകൾ സർക്കാർ ഹൈക്കോടതിക്ക് കൈമാറി

Arikkomban  അരിക്കൊമ്പൻ  ടാസ്‌ക്‌ ഫോഴ്‌സ്‌  അരിക്കൊമ്പൻ വിഷയത്തിൽ വിദഗ്‌ധ സമിതി  വനം വകുപ്പ്  task force  high court  arikkomban task force monthly report  forest department expert  ഹൈക്കോടതി
മനുഷ്യ - മൃഗ സംഘർഷം

By

Published : May 17, 2023, 3:35 PM IST

എറണാകുളം :അരിക്കൊമ്പൻ വിഷയത്തിന്‍റെ പശ്ചാത്തലത്തിൽ മനുഷ്യ - മൃഗ സംഘർഷം പഠിക്കുവാനായി നിയോഗിച്ച ടാസ്‌ക്‌ ഫോഴ്‌സ്‌ പ്രതിമാസ റിപ്പോർട്ട് വിദഗ്‌ധ സമിതിക്ക് കൈമാറണമെന്ന് ഹൈക്കോടതി. ടാസ്‌ക്‌ ഫോഴ്‌സിന്‍റെ പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനായുള്ള വിദഗ്‌ധ സമിതിയിലെ അംഗങ്ങളുടെ പേരുകൾ സർക്കാർ ഹൈക്കോടതിക്ക് കൈമാറി. വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ അടങ്ങുന്നതാണ് വിദഗ്‌ധ സമിതി.

സമിതിയിലെ അനൗദ്യോഗിക അംഗങ്ങൾക്ക് ഓണറേറിയവും സമിതിക്കാവശ്യമായ സഹായങ്ങളും സർക്കാർ നൽകാനും ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. മനുഷ്യ - മൃഗ സംഘർഷം തടയുവാനായി ഹ്രസ്വ - ദീർഘ കാല പരിഹാര മാർഗങ്ങൾ കണ്ടെത്തുകയാണ് ടാസ്‌ക്‌ ഫോഴ്‌സിന്‍റെ ചുമതല. ഇടുക്കി, പാലക്കാട്, വയനാട് ഉൾപ്പെടെയുള്ള ജില്ലകളിലാണ് കോടതി നിർദേശ പ്രകാരം ടാസ്‌ക്‌ ഫോഴ്‌സ്‌ പഠനം നടത്തുക.

ടാസ്‌ക്‌ ഫോഴ്‌സിന്‍റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് വിദഗ്‌ധ സമിതി ചെയ്യേണ്ടത്. കൂടാതെ കാട്ടാക്കടയിലെ ആന പരിപാലന കേന്ദ്രത്തിൽ നടക്കാൻ ബുദ്ധിമുട്ടുള്ള ആനയ്‌ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാനും കോടതി നിർദേശിച്ചു. അരിക്കൊമ്പൻ വിഷയം ഹൈക്കോടതി അടുത്ത വ്യാഴാഴ്‌ച വീണ്ടും പരിഗണിക്കും.

അരിക്കൊമ്പൻ മേഘമലയിൽ :അതേസമയം പെരിയാർ വനമേഖലയിൽ തുറന്നുവിട്ട അരിക്കൊമ്പൻ തമിഴ്‌നാട്ടിലെ മേഘമലയിലെ ജനവാസ മേഖലയിൽ സ്ഥിരം സാന്നിധ്യമായിരിക്കുകയാണ്. ചിന്നക്കനാലിന് സമാനമായ ഭൂപ്രകൃതിയുള്ളതിനാൽ ആന അടിക്കടി ഈ പ്രദേശത്ത് പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ അരിക്കൊമ്പനെ ഇത്തരത്തിൽ തുറന്ന് വിടുന്നതിന് പകരം കുങ്കിയാന ആക്കണമെന്നായിരുന്നു വനം വകുപ്പിന്‍റെ നിർദേശമെന്നും എന്നാൽ ഹൈക്കോടതി തീരുമാനം പിന്നീട് അനുസരിക്കുകയായിരുന്നെന്നും വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞിരുന്നു. ചിന്നക്കനാലിന് സമാനമായ പ്രയാസം മേഘമലയിൽ ഉള്ളവരും അനുഭവിക്കേണ്ടി വരുമെന്നാണ് വനം മന്ത്രി ആശങ്ക അറിയിച്ചിരുന്നത്.

ABOUT THE AUTHOR

...view details