എറണാകുളം:ദേശീയപാതയിൽ കറുകുറ്റി പൊങ്ങത്ത് കാർബൺ ഡൈ ഓക്സൈഡ് നിറച്ച് വന്ന ടാങ്കർലോറി മറിഞ്ഞു. മറ്റൊരു ടാങ്കർ ലോറിയിൽ തട്ടി റോഡിന് കുറുകെയാണ് ലോറി മറിഞ്ഞത്. അപകടത്തിൽ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. പൊങ്ങം പെട്രോൾ പമ്പിന് സമീപം ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്.
കാർബൺഡൈ ഓക്സൈഡ് നിറച്ച ടാങ്കർ ലോറി മറിഞ്ഞു; അപകടം ദേശീയപാതയില്‍ - Ernakulam news updates
പൊങ്ങം പെട്രോൾ പമ്പിന് സമീപം ഉച്ചയോടെയാണ് അപകടമുണ്ടായത്.
ദേശിയ പാതയിൽ കാർബൺഡൈ ഓക്സൈഡ് നിറച്ച ടാങ്കർ ലോറി മറിഞ്ഞു
കൊച്ചിയിൽ നിന്നും കോയമ്പത്തൂരിലേക്ക് കാർബൺ ഡൈ ഓക്സൈഡ് നിറച്ച് പോവുകയായിരുന്നു ടാങ്കർലോറി. അപകടത്തെ തുടർന്ന് ദേശീയപാതയില്‍ ഗതാഗതം സ്‌തംഭിച്ചു. പിന്നീട് പൊലീസെത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
Last Updated : Nov 25, 2019, 7:23 PM IST