എറണാകുളം: ആറാം നമ്പര്‍ തുണച്ചു. ഷണ്‍മുഖന് കാരുണ്യ ലോട്ടറിയിലൂടെ അടിച്ചത് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ. 10 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തമിഴ്‌നാട് കുംഭകോണം സ്വദേശിയായ ഷണ്‍മുഖന്‍ ജോലി തേടി കേരളത്തില്‍ എത്തുന്നത്. എന്നും മുടങ്ങാതെ ലോട്ടറിയെടുക്കുന്ന ഷണ്‍മുഖന് ആറാം നമ്പര്‍ ഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ആറ് അവസാന നമ്പറായി വരുന്ന ലോട്ടറികളാണ് ഷണ്‍മുഖന്‍ എടുക്കാറ്. അങ്ങനെ എടുക്കുന്ന ലോട്ടറികള്‍ക്ക് സമ്മാനങ്ങള്‍ അടിച്ചിട്ടുണ്ടെന്നും ഷണ്‍മുഖന്‍ പറയുന്നു.
ആറാം നമ്പര്‍ തുണച്ചു... തമിഴ്‌നാട് സ്വദേശിക്ക് കാരുണ്യ ലോട്ടറിയിലൂടെ അടിച്ചത് 80 ലക്ഷം രൂപ - ഷണ്‍മുഖന് കാരുണ്യ ലോട്ടറി അടിച്ചു
നറുക്കെടുപ്പിന് 10 മിനിട്ട് മുന്‍പാണ് ലോട്ടറി ടിക്കറ്റ് എടുത്തത്
ശനിയാഴ്‌ച സംസ്ഥാന സര്‍ക്കാരിന്‍റെ കാരുണ്യ ലോട്ടറിയുടെ നറുക്കെപ്പിന് 10 മിനിട്ട് മുന്‍പാണ് ലോട്ടറി ചില്ലറ വില്‍പ്പനക്കാരനായ തങ്കലം സ്വദേശി ജോസഫ് നിര്‍ബന്ധിച്ച് ഷണ്‍മുഖനെ കൊണ്ട് ലോട്ടറി എടുപ്പിച്ചത്. രണ്ടാമതെടുത്ത KD 508706 ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. പ്രതീക്ഷിക്കാതെ തേടിയെത്തിയ ഭാഗ്യത്തിന്‍റെ അമ്പരിപ്പിലാണ് ഷണ്‍മുഖന്‍ ഇപ്പോഴും. കോതമംഗലത്തെ ബബ്‌ല സൈക്കിള്‍ വര്‍ക്ക്‌ഷോപ്പിലാണ് ഷണ്‍മുഖന്‍ ജോലി ചെയ്യുന്നത്.ലോട്ടറി അടിച്ചെങ്കിലും ജോലി തുടരാനാണ് ഷണ്‍മുഖന്‍റെ തീരുമാനം. കോതമംഗലത്തെ കൃഷ്‌ണ ലോട്ടറി ഏജൻസിയിലേതാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ്.