കേരളം

kerala

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കാണ്മാനില്ലെന്ന് പരാതി; ഭര്‍ത്താവ് കുടുങ്ങിയത് ചോദ്യം ചെയ്യലില്‍

By

Published : Jan 28, 2023, 11:46 AM IST

പ്രതിയായ തമിഴ്‌നാട് സ്വദേശി മഹേഷ് കുമാറാണ് സംശയം മൂലം ഭാര്യയായ രത്നവല്ലിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്

tamilnadu resident killed wife  husband killed wife in kalady  kalady rathnavalli murder  suspicion lead by killing  latest news in ernakulam  latest news today  ഭാര്യയെ കൊലപ്പെടുത്തി  ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്  തമിഴ്‌നാട് സ്വദേശി മഹേഷ് കുമാറാണ്  ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്നു  ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി  തമിഴ്‌നാട് സ്വദേശി രത്നവല്ലിയാണ് കൊല്ലപ്പെട്ടത്  സംശയത്തെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തി  പ്രതി മഹേഷ് കുമാർ  എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കാണ്മാനില്ലെന്ന് പരാതി; ഭര്‍ത്താവ് കുടുങ്ങിയത് ചോദ്യം ചെയ്യലില്‍

എറണാകുളം: കാലടി കാഞ്ഞൂരിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. തമിഴ്‌നാട് സ്വദേശി രത്നവല്ലിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ് മഹേഷ് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഭാര്യയെ കാണാനില്ലെന്ന് മഹേഷ് കഴിഞ്ഞ ദിവസം കാലടി പൊലീസിൽ പരാതി നൽകിയിരുന്നു. സംശയത്തെ തുടർന്ന് പൊലീസ് മഹേഷിനെ വിശദമായി ചോദ്യം ചെയ്‌തതോടെയാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. തമിഴ്‌നാട് സ്വദേശികളായ ദമ്പതിമാർ കഴിഞ്ഞ ആറു വർഷമായി കാഞ്ഞൂരിൽ താമസിച്ച് കൂലി വേല ചെയ്‌തുവരികയായിരുന്നു.

ഭാര്യയെ കുറിച്ചുള്ള സംശയത്തെ തുടർന്ന് ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. കഴിഞ്ഞ ദിവസവും പതിവ് പോലെ വഴക്കുണ്ടായതോടെയാണ് ഭാര്യയെ കൊലപ്പെടുത്താൻ മഹേഷ് കുമാർ തീരുമാനിച്ചത്. ഇതോടെ, തന്ത്രപൂർവം ഭാര്യയെ സമീപത്തെ ആളൊഴിഞ്ഞ ജാതി തോട്ടത്തിൽ എത്തിക്കുകയായിരുന്നു.

തുടർന്ന് തുണി ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പ്രതി മൊഴി നൽകി. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് കൊലപ്പെടുത്തിയത്. പൊലീസ് മൃതദേഹം ജാതി തോട്ടത്തിൽ വച്ച് തന്നെയാണ് കണ്ടെത്തിയത്.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും. അതേസമയം, പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കും.

ABOUT THE AUTHOR

...view details